നാട്ടിൽ തിരിച്ചെത്തിയത് 10 ലക്ഷത്തിലേറെപ്പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരിൽ 60 ശതമാനവും റെഡ്സോണിൽ നിന്നുള്ളവർ, കണക്ക്
By സമകാലിക മലയാളം ഡെസ്‌ക് | Published: 15th September 2020 08:19 PM |
Last Updated: 15th September 2020 08:19 PM | A+A A- |

ഫയല്‍ ചിത്രം
തിരുവനന്തപുരം: കോവിഡ് കാലത്ത് വിദേശത്തുനിന്നും ഇതരസംസ്ഥാനങ്ങളിൽ നിന്നുമായി കേരളത്തിൽ പത്ത് ലക്ഷത്തിലേറെപ്പേർ മടങ്ങിയെത്തിയെന്ന് മുഖ്യമന്ത്രി. 10,05,211 പേരാണ് ഇതുവരെ മടങ്ങിവന്നത്. 6,24,826 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും 3,80,385 വിദേശത്തുനിന്നുമാണ് എത്തിയത്.
സംസ്ഥാനത്ത് തിരിച്ചെത്തിയവരിൽ 62.16 ശതമാനം പേർ ആഭ്യന്തര യാത്രക്കാരാണ്. ഇതിൽ 59.67 ശതമാനം പേരും റെഡ്സോൺ ജില്ലകളിൽ നിന്നുമാണ് വന്നത്. ആഭ്യന്തര യാത്രക്കാരിൽ ഏറ്റവും കൂടുതൽ പേർ വന്നിട്ടുള്ളത് കർണാടകയിൽ നിന്നും എത്തിയവരാണ്. 1,83,034 പേരാണ് കർണാടകയിൽ നിന്ന് കേരളത്തിലേക്കെത്തിയത്. തമിഴ്നാട്ടിൽ നിന്നും 1,67,881 പേരും മഹാരാഷ്ട്രയിൽ നിന്നും 71,690 പേരും വന്നിട്ടുണ്ട്.
അന്താരാഷ്ട്ര യാത്രക്കാരിൽ കൂടുതൽ പേർ യുഎഇയിൽ നിന്നാണ് എത്തിയിട്ടുള്ളത്. 1,91,332 പേർ കോവിഡ് കാലത്ത് യുഎഇയിൽ നിന്ന് സംസ്ഥാനത്തെത്തി. ആകെ വന്ന അന്താരാഷ്ട്ര യാത്രക്കാരുടെ 50.29 ശതമാനം വരും ഇത്. സൗദി അറേബ്യയിൽ നിന്നും 59,329 പേരും ഖത്തറിൽ നിന്നും 37,078 പേരും വന്നു. ജോലി നഷ്ടപ്പെട്ടു മടങ്ങി വരുന്ന പ്രവാസികൾക്ക് നോർക്ക വഴി ലഭ്യമാക്കുന്ന 5000 രൂപയുടെ സഹായം 78,000 പേർക്കായി 39 കോടി രൂപ ഇതുവരെ വിതരണം ചെയ്തെന്നും മുഖ്യമന്ത്രി പറഞ്ഞു.