ഭാര്യയേയും മകളേയും തീ കൊളുത്തി, പിന്നാലെ ബാത്ത്‌റൂമില്‍ കയറി ജീവനൊടുക്കി; കടബാധ്യതയെ തുടര്‍ന്നെന്ന് സൂചന
By സമകാലിക മലയാളം ഡെസ്‌ക് | Published: 15th September 2020 06:45 AM |
Last Updated: 15th September 2020 06:45 AM | A+A A- |
തിരുവനന്തപുരം: വര്‍ക്കല വെട്ടൂരിനടുത്ത് മൂന്ന് പേര്‍ പൊള്ളലേറ്റ് മരിച്ച സംഭവം ആത്മഹത്യയെന്ന് സൂചന. കടബാധ്യതയെ തുടര്‍ന്ന് ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ശ്രീകുമാര്‍(60), മിനി(55), അനന്തലക്ഷ്മി(26) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെയോടെയാണ് ഇവരുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. റെയില്‍വേ ഐഎസ്ആര്‍ഒ കോണ്‍ട്രാക്റ്റ് വര്‍ക്കുകള്‍ ഏറ്റെടുത്ത് നടത്തുന്ന വ്യക്തിയായിരുന്നു ശ്രീകുമാര്‍.
കടബാധ്യതയുള്ളതിനാല്‍ ആത്മഹത്യയല്ലാതെ മറ്റ് വഴികള്‍ ഇല്ലെന്ന് ഇവര്‍ ബന്ധുക്കളോടും അയല്‍ക്കാരോടും പറഞ്ഞതായാണ് വിവരം. ബാത്ത്‌റൂമിനുള്ളിലായിരുന്നു ശ്രീകുമാറിന്റെ മൃതദേഹം. ഭാര്യയേയും മകളേയും തീവെച്ചതിന് ശേഷം ഇയാള്‍ ബാത്ത്‌റൂമില്‍ കയറി സ്വയം തീകൊളുത്തിയതാവാം എന്നാണ് പൊലീസ് കരുതുന്നത്.