അഷ്ടമുടി കായലിൽ പുതിയ തുരുത്തുകൾ കണ്ടെത്തി, സുനാമിക്ക് ശേഷമുള്ള മാറ്റമെന്ന് പഠനം

15 സെന്റ് സ്ഥലത്തിന്റെ വിസ്തൃതിയിൽ സാമ്പ്രാണിക്കോടിക്കു സമീപം തുരുത്തു രൂപപ്പെട്ടതായാണ് കണ്ടെത്തിയത്
 അഷ്ടമുടി കായലിൽ പുതിയ തുരുത്തുകൾ കണ്ടെത്തി, സുനാമിക്ക് ശേഷമുള്ള മാറ്റമെന്ന് പഠനം

കൊല്ലം: അഷ്ടമുടി കായലിൽ പുതിയ തുരുത്തുകൾ രൂപപ്പെടുന്നതായി കണ്ടെത്തി.  15 സെന്റ് സ്ഥലത്തിന്റെ വിസ്തൃതിയിൽ സാമ്പ്രാണിക്കോടിക്കു സമീപം തുരുത്തു രൂപപ്പെട്ടതായാണ് കണ്ടെത്തിയത്. 

ഇതുകൂടാതെ ചവറ തെക്കും ഭാഗത്ത് 2 തുരുത്തുകൾ രൂപപ്പെട്ടു. കേരള സർവകലാശാല സുവോളജി വിഭാഗം നടത്തിയ പഠനത്തിലാണ് കണ്ടെത്തലുകൾ.  സാമ്പ്രാണിക്കോടിയിൽ കരയിൽ നിന്ന് ഒരു കിലോമീറ്റർ അകലെയായി കണ്ടെത്തിയിരിക്കുന്ന തുരുത്തിൽ വൃക്ഷങ്ങളും കാട്ടുചെടികളും വളർന്നു നിൽക്കുകയാണ്. 

20 ഇനം പക്ഷികളേയും ഇവിടെ കണ്ടെത്തിയിട്ടുണ്ട്. ഞണ്ടുകളുടെ ആവാസ കേന്ദ്രം കൂടിയാണിത് എന്നാണ് കരുതപ്പെടുന്നത്. ചവറ തെക്കുംഭാഗത്തെ തുരുത്തുകളിൽ കുറ്റിച്ചെടികൾ വളരുന്നുണ്ട്.സൂനാമിക്കു ശേഷമാണ് അഷ്ടമുടി കായലിനു മാറ്റം ഉണ്ടായതെന്നാണ് കണക്കാക്കുന്നത്.

പലയിടത്തും കായലിന്റെ ആഴം കുറഞ്ഞു.  കായലിന്റെ ചില ഭാഗങ്ങൾ ഉയർന്നപ്പോൾ ചിലയിടത്തു അടിത്തട്ട് താഴ്ന്നു. ഭൂമിക്കടിയിലെ മാറ്റങ്ങൾ കൊണ്ടാണിതെന്നും, തുരുത്തു രൂപപ്പെടുന്നതും സൂനാമിയുടെ ഫലമാണെന്ന് കേരള സർവകലാശാല സുവോളജി വിഭാ​ഗം അധ്യാപകൻ ഡോ സൈനുദ്ധിൻ പട്ടാഴി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com