ഗുരുതര ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ്; സ്വപ്‌നയെയും റമീസിനെയും ഡിസ്ചാര്‍ജ് ചെയ്തു 

സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്‌ന സുരേഷിനെയും റമീസിനെയും തൃശൂര്‍ മെഡിക്കല്‍ കോളജില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു
ഗുരുതര ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ്; സ്വപ്‌നയെയും റമീസിനെയും ഡിസ്ചാര്‍ജ് ചെയ്തു 

തൃശൂര്‍: സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്‌ന സുരേഷിനെയും റമീസിനെയും തൃശൂര്‍ മെഡിക്കല്‍ കോളജില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. രണ്ടുപേര്‍ക്കും ഗുരുതര ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന മെഡിക്കല്‍ ബോര്‍ഡിന്റെ അറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇരുവരെയും വിയ്യൂര്‍ ജയിലില്‍ തിരികെയെത്തിച്ചു. സ്വപ്നയുടെ ഭര്‍ത്താവും മക്കളും വന്നിരുന്നെങ്കിലും കാണാന്‍ അനുവദിച്ചില്ല. നെഞ്ചുവേദനയെ തുടര്‍ന്നാണ് സ്വപ്നയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വയറുവേദനയ്ക്ക് ചികിത്സ തേടിയാണ് റമീസ് ആശുപത്രിയില്‍ എത്തിയത്.  

അതേസമയം സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യ പ്രതി സ്വപ്ന സുരേഷ് അടക്കമുള്ള പ്രതികള്‍  നശിപ്പിച്ച ഡിജിറ്റല്‍ തെളിവുകള്‍ വീണ്ടെടുത്തതായി എന്‍ഐഎ അറിയിച്ചു. സംസ്ഥാനത്തെ ഉന്നതരുമായി നടത്തിയ ചാറ്റുകളടക്കം 2000 ജിബി തെളിവുകളാണ് ഫോണ്‍, ലാപ്‌ടോപ് എന്നിവയില്‍ നിന്ന് വീണ്ടെടുത്തത്. തെളിവുകളുടെ അടിസ്ഥാനത്തില്‍  സന്ദീപ് നായര്‍ അടക്കമുള്ളവരെ എന്‍ഐഎ ചോദ്യം ചെയ്ത് തുടങ്ങി.

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികള്‍  നടത്തിയ ഫോണ്‍ സംഭവങ്ങള്‍, വിവിധ ചാറ്റുകള്‍ , ഫോട്ടോകള്‍ അടക്കമുള്ള ഡിജിറ്റല്‍ തെളിവുകളാണ് എന്‍ഐഎ വീണ്ടെടുത്തത്.  സി ഡാക്കിലും ഫോറന്‍സിക് ലാബിലുമായി നടത്തിയ പരിശോധനയിലാണ്  മായ്ച്ചുകളഞ്ഞ ചാറ്റുകള്‍ അടക്കം വീണ്ടെടുത്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com