തവനൂരില്‍ അരി ലോറിയില്‍ നിന്നും 2 കോടി പിടിച്ചു; ഡ്രൈവറും സഹായിയും അറസ്റ്റില്‍

ലോറിയില്‍ പ്രത്യേക അറകളുണ്ടാക്കി അതില്‍ ഒളിപ്പിച്ച രീതിയിലായിരുന്നു പണം
തവനൂരില്‍ അരി ലോറിയില്‍ നിന്നും 2 കോടി പിടിച്ചു; ഡ്രൈവറും സഹായിയും അറസ്റ്റില്‍

മലപ്പുറം: തവനൂരില്‍ വന്‍ കുഴല്‍പ്പണ വേട്ട. നാഗ്പൂരില്‍ നിന്നും വന്ന അരി ലോറിയില്‍ ഒളിപ്പിച്ചു കൊണ്ടുവന്ന രണ്ടുകോടിയോളം രൂപയാണ് പിടികൂടിയത്. ലോറിയില്‍ പ്രത്യേക അറകളുണ്ടാക്കി അതില്‍ ഒളിപ്പിച്ച രീതിയിലായിരുന്നു പണം. 

സംസ്ഥാന എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡാണ് പണം പിടികൂടിയത്. ഡ്രൈവര്‍ ചമ്രവട്ടം സ്വദേശി വൈശാഖിനെയും സഹായിയെയും  കസ്റ്റഡിയിലെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com