ലോക്കര്‍ തുറന്ന് മാറ്റേണ്ടത് എല്ലാം മാറ്റിയ ശേഷം ഒരുപവന്റെ മാല പരിശോധിക്കാനുള്ള ബുദ്ധി ആരുടെത്?;  രമേശ് ചെന്നിത്തല

ജലീലിനെ സ്വത്തുവിവരക്കേസുമായി ബന്ധപ്പെട്ട് പരാതിയിലാണ് ചോദ്യം ചെയ്തതെങ്കില്‍ അത് ഇഡിയുടെ വക്താക്കള്‍ പറയട്ടെ
ലോക്കര്‍ തുറന്ന് മാറ്റേണ്ടത് എല്ലാം മാറ്റിയ ശേഷം ഒരുപവന്റെ മാല പരിശോധിക്കാനുള്ള ബുദ്ധി ആരുടെത്?;  രമേശ് ചെന്നിത്തല


തിരുവനന്തപുരം:  മന്ത്രി ഇപി ജയരാജന്റെ ഭാര്യ ലോക്കര്‍ തുറന്ന് മാറ്റേണ്ടതെല്ലാം മാറ്റിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരു പവന്റെ മാല തൂക്കിനോക്കാനാണോ മന്ത്രി പത്നി അവിടെ പോയത്?. ലോക്കര്‍ തുറന്ന് മാറ്റേണ്ടത് എല്ലാം മാറ്റിയ ശേഷം ഒരുപവന്റെ മാല തൂക്കിനോക്കാനുള്ള ബുദ്ധി ആരുടെതാണെന്നും രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു. 

ഇപി ജയരാജന്റെ ഭാര്യ ലോക്കര്‍ പരിശോധിക്കാന്‍ പാഞ്ഞുചെന്നത് എന്തിനാണ് എന്നുള്ളതിനെ പറ്റി മുഖ്യമന്ത്രി ആളുകളെ കളിപ്പിക്കുകയാണ്. ബാങ്കിലെ സീനിയര്‍ മാനേജര്‍ ആയിരുന്ന മന്ത്രിയുടെ ഭാര്യയ്ക്ക് ലോക്കര്‍ ഉണ്ടെന്നതില്‍ എന്ത് ആശ്ചര്യമാണെന്നാണ് മുഖ്യമന്ത്രി ചോദിക്കുന്നത്. ആരെങ്കിലും അത് പറഞ്ഞോ?  കോവിഡ് പരിശോധനയ്ക്ക് ശേഷം സ്രവമെടുത്ത അവര്‍ അന്തം വിട്ട് ബാങ്കിലേക്ക് പാഞ്ഞുചെന്ന് ലോക്കര്‍ തുറക്കേണ്ട എന്ത് ആവശ്യമാണ് ഉണ്ടായത്?.ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് മന്ത്രി പുത്രന്‍ കമ്മീഷന്‍ വാങ്ങിയെന്ന വാര്‍ത്ത പുറത്തുവന്ന സമയത്താണ് ഈ പരിഭ്രാന്തിയോട് കൂടി ബാങ്കിലേക്ക് പോയി ലോക്കര്‍ തുറന്നത്. അത് കാരണം മൂന്ന് പേര്‍ക്ക് ക്വാറന്റൈനില്‍ പോകേണ്ടി വന്നു. ഒരു പവന്റെ മാല തൂക്കിനോക്കാനാണോ മന്ത്രി പത്‌നി അവിടെ പോയത്. ലോക്കര്‍ തുറന്ന് മാറ്റേണ്ടത് എല്ലാം മാറ്റിയ ശേഷം ഒരുപവന്റെ മാല പരിശോധിക്കാനുള്ള ബുദ്ധി ആരുടെതാണ്. തന്റെ സഹപ്രവര്‍ത്തകര്‍ക്ക് നേരെ വ്യക്തമായ ആരോപണം ഉയരുമ്പോള്‍ അതിനെ പറ്റ് അന്വേഷിച്ച് നിജസ്ഥിതി ജനങ്ങളെ ബോധ്യപ്പെടുത്താതെ സാങ്കല്‍പ്പികകഥയെന്ന് പറഞ്ഞ് വസ്തുതകളെ മറച്ചുപിടിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

ജലീലിനെ സ്വത്തുവിവരക്കേസുമായി ബന്ധപ്പെട്ട് പരാതിയിലാണ് ചോദ്യം ചെയ്തതെങ്കില്‍ അത് ഇഡിയുടെ വക്താക്കള്‍ പറയട്ടെ. യുഎഇ കോണ്‍സുലേറ്റിന്റെ പാഴ്‌സലില്‍ വന്നത് കറന്‍സിയാണോ, സ്വര്‍ണമാണോ എന്നത് ആര്‍ക്കും അറിയില്ല. ഇതെല്ലാം ദുരൂഹമാണെന്നും ചെന്നിത്തല പറഞ്ഞു. ജലീലിനെ സംശയനിവാരണത്തിനായി വിളിച്ചുവരുത്തിയതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രിയുടെ വാദം കേട്ടാല്‍ ചായയും പരിപ്പുവടയും നല്‍കി പറഞ്ഞുവിട്ടുവെന്നാണ് തോന്നുക. രാജ്യദ്രോഹകുറ്റമാണെന്ന് പറയാന്‍ പറ്റുന്ന കുറ്റമാണ് മന്ത്രി ചെയ്തത്. എന്നിട്ട് അതില്‍ മുഖ്യമന്ത്രി കാണിക്കുന്ന ലാഘവത്വം സംസ്ഥാനത്തെ ജനങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും ചെന്നിത്തല പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com