സ്വര്‍ണക്കടത്ത് : പ്രതികളെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു ; പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ വീണ്ടും ചോദ്യം ചെയ്യും

സ്വപ്‌നയുടെയും സന്ദീപിന്റെയും പക്കല്‍നിന്നു മാത്രം 2 ടിബി ഡാറ്റ, ചാറ്റുകള്‍ ഡിലീറ്റ് ചെയ്തതു തിരിച്ചെടുത്തുവെന്ന് എന്‍ഐഎ
സ്വര്‍ണക്കടത്ത് : പ്രതികളെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു ; പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ വീണ്ടും ചോദ്യം ചെയ്യും

കൊച്ചി : സ്വര്‍ണക്കടത്തുകേസിലെ പ്രതികളെ ചോദ്യം ചെയ്യലിനായി ദേശീയ അന്വേഷണ ഏജന്‍സിയുടെ കസ്റ്റഡിയില്‍ വിട്ടു. സ്വപ്‌ന സുരേഷ് ഒഴികെ നാലു പ്രതികളെയാണ് എന്‍ഐഎയുടെ കസ്റ്റഡിയില്‍ വിട്ടത്. സന്ദീപ് നായര്‍, മുഹമ്മദ് അലി, മുഹമ്മദ് ഷാഫി, മുഹമ്മദ് അന്‍വര്‍ എന്നീ പ്രതികളെയാണ് എന്‍ഐഎയുടെ കസ്റ്റഡിയില്‍ വിട്ടത്. 

വെള്ളിയാഴ്ച വരെയാണ് പ്രതികളെ എന്‍ഐഎയുടെ കസ്റ്റഡിയില്‍ വിട്ടത്. പ്രതികളുടെ ഫോണ്‍, ലാപ്‌ടോപ് എന്നിവയില്‍ നിന്ന് ലഭിച്ച ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ വിശദമായി ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് എന്‍ഐഎ കോടതിയെ സമീപിച്ചത്. 

അഞ്ചുദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് എന്‍ഐഎ ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. സ്വപ്‌നയുടെയും സന്ദീപിന്റെയും പക്കല്‍നിന്നു മാത്രം 2 ടിബി ഡാറ്റ, ചാറ്റുകള്‍ ഡിലീറ്റ് ചെയ്തതു തിരിച്ചെടുത്തുവെന്ന് എന്‍ഐഎ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. 

സ്വപ്‌നയുടെയും സന്ദീപിന്റെയും ഫോണില്‍നിന്ന് ഒട്ടേറെ കാര്യങ്ങള്‍ ഡിലീറ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റിലായ ഇരുപത്തിയാറു പേരില്‍നിന്നായി 40 ഡിജിറ്റല്‍ ഉപകരണങ്ങളാണ് പിടിച്ചെടുത്തത്. വാട്ട്‌സ് ആപ്പ്, ടെലിഗ്രാം എന്നിവ വഴിയായിരുന്നു പ്രതികളുടെ ആശയ വിനിമയം. ഈ സന്ദേശങ്ങള്‍ തിരിച്ചെടുത്തു പരിശോധിച്ചതായി എന്‍ഐഎ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com