നഴ്‌സിന്റെ ഫോണ്‍ അടിച്ചെടുത്ത് കോവിഡ് രോഗിയായ പോക്‌സോ കേസ് പ്രതി മുങ്ങി; തിരച്ചില്‍
By സമകാലികമലയാളം ഡെസ്‌ക് | Published: 16th September 2020 12:23 PM |
Last Updated: 16th September 2020 12:23 PM | A+A A- |

കൊച്ചി: നെടുമ്പാശേരിയില്‍ കോവിഡ് രോഗിയായ പോക്‌സോ കേസ് പ്രതി നഴ്‌സിന്റെ മൊബൈല്‍ ഫോണുമായി കടന്നു കളഞ്ഞു. ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം. പീഡനക്കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്നതിനിടെയാണ് കുട്ടമ്പുഴ, മാമലക്കണ്ടം പാറയ്ക്കല്‍ വീട്ടില്‍ മുത്തുരാമകൃഷണന് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് നെടുമ്പാശേരി സിയാല്‍ സിഎഫ്എല്‍ടിസിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
കുട്ടമ്പുഴ പൊലീസ് സ്റ്റേഷനിലാണ് ഇയാള്‍ക്കെതിരെ പോക്‌സോ കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രക്ഷപെടുന്ന സമയത്ത് കാവി മുണ്ടും ചുവന്ന ഷര്‍ട്ടുമാണ് ധരിച്ചിരുന്നത്. മുടി നീട്ടി വളര്‍ത്തിയിട്ടുള്ള പ്രതിയെ കണ്ടെത്തിയാല്‍ പൊലീസിനെ അറിയിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. സംഭവത്തില്‍ അങ്കമാലി പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.