മുന്‍ എംഎല്‍എ ജോര്‍ജ് മേഴ്‌സിയര്‍ അന്തരിച്ചു
By സമകാലികമലയാളം ഡെസ്‌ക് | Published: 16th September 2020 08:45 PM |
Last Updated: 16th September 2020 08:49 PM | A+A A- |

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവും കോവളം മുന്‍ എംഎല്‍എയുമായ ജോര്‍ജ് മേഴ്‌സിയര്‍ അന്തരിച്ചു. 68 വയസ്സായിരുന്നു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കെപിസിസി നിര്‍വാഹക സമിതി അംഗമാണ്.
രണ്ട് തവണ കോവളത്തെ പ്രതിനിധീകരിച്ച് നിയമസഭയില്‍ എത്തിയിട്ടുണ്ട്. 1991ലാണ് ആദ്യമായി വിജയിച്ചത്. രണ്ടുതവണയും നീലലോഹിതദാസന്‍ നാടാരെ പരാജയപ്പെടുത്തിയാണ് നിയമസഭയിലെത്തിയത്. 2011ല്‍ മത്സരിച്ചെങ്കിലും ജനതാദള്‍ സെക്യുലര്‍ സ്ഥാനാര്‍ത്ഥി ജമീല പ്രകാശത്തോട് പരാജയപ്പെട്ടു.