കണ്ണൂർ: യാത്രയ്ക്കിടെ കാർ നിർത്തി വളപട്ടണം പാലത്തിനു മുകളിൽ നിന്നും യുവാവ് പുഴയിലേക്ക് ചാടി. രക്ഷിക്കാനായി പിറകെ ബന്ധുവായ യുവാവും ചാടി. ആദ്യം ചാടിയ കയ്യൂർ സ്വദേശി പ്രബിൻ (21) നെ കോസ്റ്റൽ പൊലീസും നാട്ടുകാരും കൂടി രക്ഷിച്ചു.
രക്ഷിക്കാൻ ചാടിയ ബന്ധുവായ പാടിയോട്ടുചാലിനു സമീപം ഏച്ചിലാംപാറ സ്വദേശി കെ.വി.വിജിത്ത് (29) നായി വളപട്ടണം പുഴയിൽ തിരച്ചിൽ തുടരുന്നു. ഇന്ന് ഉച്ചയ്ക്ക് 1.30നാണ് സംഭവം. ഡോക്ടറെ കാണാൻ കണ്ണൂരിൽ വന്നു നാട്ടിലേക്ക് മടങ്ങുമ്പോഴാണ് സംഭവം.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ