രേഖകള്‍ സമര്‍പ്പിക്കാനുള്ള സമയം നീട്ടിയില്ല, 2 ലക്ഷത്തോളം പേര്‍ സാമൂഹിക സുരക്ഷാ പെന്‍ഷനില്‍ നിന്ന് പുറത്ത് 

പെൻഷൻ വാങ്ങുന്നവരിൽ അനർഹരുണ്ടോ എന്നു കണ്ടെത്താൻ വീണ്ടും രേഖകൾ സമർപ്പിക്കാൻ സർക്കാർ നിർദേശം നൽകിയിരുന്നു
രേഖകള്‍ സമര്‍പ്പിക്കാനുള്ള സമയം നീട്ടിയില്ല, 2 ലക്ഷത്തോളം പേര്‍ സാമൂഹിക സുരക്ഷാ പെന്‍ഷനില്‍ നിന്ന് പുറത്ത് 


തിരുവനന്തപുരം :   സംസ്ഥാനത്തെ 2 ലക്ഷത്തോളം പേർ സാമൂഹിക സുരക്ഷാ പെൻഷൻ പദ്ധതിയിൽനിന്നു പുറത്തായി. രേഖകൾ സമർപ്പിക്കാൻ സമയം നീട്ടി നൽകാത്തതിനാലാണ് ഇത്.

പെൻഷൻ വാങ്ങുന്നവരിൽ അനർഹരുണ്ടോ എന്നു കണ്ടെത്താൻ വീണ്ടും രേഖകൾ സമർപ്പിക്കാൻ സർക്കാർ നിർദേശം നൽകിയിരുന്നു. ജൂലൈ വരെയാണു ഇതിനായി സമയം അനുവദിച്ചത്. എന്നാൽ സമയ പരിധിയുടെ കാര്യം പലരും അറിഞ്ഞില്ല. മറ്റ് ചിലർക്ക് കോവിഡ് പ്രതിസന്ധിയെത്തുടർന്നു സർട്ടിഫിക്കറ്റ് വാങ്ങാൻ അക്ഷയ കേന്ദ്രങ്ങളിലോ വില്ലേജ് ഓഫിസുകളിലോ പോകാനായില്ല. വില്ലേജ് ഓഫിസുകളിൽ ലൈഫ് മിഷൻ, പ്ലസ് വൺ തുടങ്ങിയവയ്ക്കായി രേഖകൾ വാങ്ങാനെത്തിയവരുടെ തിരക്കുമുണ്ടായിരുന്നു. ഇതിനിടെ രേഖകൾ സമർപ്പിക്കാനുള്ള സമയം അവസാനിച്ചു.

ഓണം കഴിഞ്ഞിട്ടും പെൻഷൻ ലഭിക്കാതായതോടെ നിരവധി പേരാണ് പരാതിയുമായി തദ്ദേശ സ്ഥാപനങ്ങളിൽ എത്തുന്നത്. പെൻഷൻ റദ്ദായവർക്കു രേഖകൾ സമർപ്പിക്കുന്നതിന് സമയം നീട്ടി നൽകണം എന്ന തദ്ദേശ സ്ഥാപനങ്ങളുടെ അപേക്ഷ സർക്കാർ പരിഗണിച്ചിട്ടില്ല.  വിധവാ പെൻഷൻ വാങ്ങുന്നവർക്കു രേഖകൾ സമർപ്പിക്കാനുള്ള സമയം നീട്ടി നൽകുന്ന കാര്യം സർക്കാർ പരി​ഗണിക്കുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com