കോവിഡ് രോഗിയായ അതിഥി തൊഴിലാളിക്ക് വിശ്രമം അനുവദിക്കണം ; ജോലി ചെയ്യിക്കാമെന്ന വിവാദ ഉത്തരവ് സര്‍ക്കാര്‍ തിരുത്തി

കോവിഡ് രോഗിയാണെങ്കിലും അതിഥി തൊഴിലാളിയെക്കൊണ്ട് ജോലി ചെയ്യിക്കാമെന്ന പൊതുഭരണവകുപ്പിന്റെ ഉത്തരവ് തിരുത്തി
കോവിഡ് രോഗിയായ അതിഥി തൊഴിലാളിക്ക് വിശ്രമം അനുവദിക്കണം ; ജോലി ചെയ്യിക്കാമെന്ന വിവാദ ഉത്തരവ് സര്‍ക്കാര്‍ തിരുത്തി


തിരുവനന്തപുരം : അതിഥി തൊഴിലാളി കോവിഡ് രോഗിയാണെങ്കില്‍ വിശ്രമം അനുവദിക്കണമെന്ന് സര്‍ക്കാര്‍. കോവിഡ് രോഗിയാണെങ്കിലും അതിഥി തൊഴിലാളിയെക്കൊണ്ട് ജോലി ചെയ്യിക്കാമെന്ന പൊതുഭരണവകുപ്പിന്റെ ഉത്തരവ് തിരുത്തി. സര്‍ക്കാരിന്റെ ഉത്തരവിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. 

ലക്ഷണങ്ങളില്ലാത്ത  കോവിഡ് രോഗികളെ ജോലി ചെയ്യിക്കാമെന്നാണ് പൊതുഭരണവകുപ്പ് ഉത്തരവിലൂടെ വ്യക്തമാക്കിയിരുന്നത്. സുരക്ഷിതമായി വേര്‍തിരിച്ച സ്ഥലങ്ങളില്‍ മുന്‍ കരുതലുകളോടെ ജോലിക്ക് നിയോഗിക്കാം. മറ്റ് തൊഴിലാളികളുമായോ ജീവനക്കാരുമായോ സമ്പര്‍ക്കം പാടില്ല. 

കോവിഡ് നിരീക്ഷണകേന്ദ്രങ്ങള്‍ക്കുള്ള മാര്‍ഗരേഖ പ്രകാരമാവണം ഇവര്‍ക്ക് താമസസൗകര്യവും ഭക്ഷണവും. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചാല്‍ ദിശ നമ്പരുമായി ബന്ധപ്പെടണമെന്നും നേരത്തെ പുറപ്പെടുവിച്ച നിര്‍ദേശത്തിലുണ്ട്.

സര്‍ക്കാരിന്റേത് വിചിത്രമായ നിര്‍ദേശമെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെ ജി എം ഒ എ പറഞ്ഞു. കോവിഡ് രോഗിക്ക് ലക്ഷണങ്ങളില്ലെങ്കിലും പൂര്‍ണ വിശ്രമം വേണമെന്നും കെ ജി എം ഒ എ പ്രസിഡന്റ് ഡോ ജോസഫ് ചാക്കോ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com