തിരുവനന്തപുരത്ത് കടലിൽ കുളിക്കാൻ ഇറങ്ങിയ നാലു യുവാക്കളെ കാണാതായി, തെരച്ചിൽ തുടരുന്നു

തിരുവനന്തപുരം വിഴിഞ്ഞം​ പുല്ലുവിള കൊച്ചുപള്ളി സ്വദേശികളായ മനു, ജോൺസൺ, സന്തോഷ്, സാബു എന്നിവരാണ് തിരയിൽപ്പെട്ടത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കടലിൽ കുളിക്കാൻ ഇറങ്ങിയ നാല് യുവാക്കളെ കാണാതായി. തിരുവനന്തപുരം വിഴിഞ്ഞം പുല്ലുവിള കൊച്ചുപള്ളി സ്വദേശികളായ മനു, ജോൺസൺ, സന്തോഷ്, സാബു എന്നിവരാണ് തിരയിൽപ്പെട്ടത്. 

വിഴിഞ്ഞം ആഴിമലയിൽ വൈകീട്ട് 5.30 ഓടെയാണ് സംഭവം. സുഹൃത്തുക്കളായ ആറ് പേര്‍ കടലിൽ കുളിക്കാൻ ഇറങ്ങുകയായിരുന്നു. ശക്തമായ തിരയിൽപ്പെട്ട ഇവരിൽ രണ്ട് പേര്‍ രക്ഷപ്പെട്ടു. കാണാതായവർക്കായി തീരദേശ സേന തെരച്ചിൽ നടത്തുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com