പൊലീസിനെ ആക്രമിച്ച ആള്‍ തൂങ്ങിമരിച്ച നിലയില്‍, 24 കേസുകളില്‍ പ്രതി 

അയല്‍ക്കാരന്റെ വീടുതകര്‍ത്ത കേസില്‍ അന്വേഷിച്ചെത്തിയ പൊലീസ് ഉദ്യോ?ഗസ്ഥരെയാണ് ഇയാള്‍ മര്‍ദിച്ചത്
പൊലീസിനെ ആക്രമിച്ച ആള്‍ തൂങ്ങിമരിച്ച നിലയില്‍, 24 കേസുകളില്‍ പ്രതി 

പത്തനംതിട്ട: പൊലീസിനെ ആക്രമിച്ചു പരിക്കേല്‍പ്പിച്ച പ്രതി തൂങ്ങിമരിച്ച നിലയില്‍.  തിരുവല്ലയ്ക്കടുത്ത് കോയിപ്രം കാഞ്ഞിരത്തറ വടക്കേതില്‍ സാബു ഡാനിയേല്‍ ആണ് മരിച്ചത്. അയല്‍ക്കാരന്റെ വീടുതകര്‍ത്ത കേസില്‍ അന്വേഷിച്ചെത്തിയ പൊലീസ് ഉദ്യോ?ഗസ്ഥരെയാണ് ഇയാള്‍ മര്‍ദിച്ചത്.

ആക്രമണത്തില്‍ ഗ്രേഡ് എസ്‌ഐയ്ക്കും ഡ്രൈവര്‍ക്കും ഗുരുതരമായി പരുക്കേറ്റിരുന്നു. 24 കേസുകളാണ് കോയിപ്രം സ്‌റ്റേഷനില്‍ ഇയാളുടെ പേരിലുള്ളത്. അയല്‍പക്കത്ത് വാടകയ്ക്കു താമസിക്കുന്ന ചാരങ്കാട്ട് ജോണ്‍സന്‍ എന്നയാളെ കഴിഞ്ഞ ദിവസം രാത്രി സാബു ഡാനിയേല്‍ വടിവാള്‍ കാണിച്ച് ഭീഷണിപ്പെടുത്തുകയും കല്ലെറിഞ്ഞു പരുക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. ഇതേക്കുറിച്ച് അന്വേഷിക്കാനെത്തിയെ പൊലീസുകാരുടെ നേരെ സ്വന്തം വീടിന്റെ മുകളിലുള്ള ഓട് പൊളിച്ച് എറിഞ്ഞോടിക്കുകയായിരുന്നു. 

ഓടിമാറുന്നതിനിടയില്‍ വീണ് കോയിപ്രം സിഐ ജോഷിയ്ക്കും മുറിവേറ്റിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ പൊലീസ് പോയപ്പോള്‍ സാബു ഡാനിയേല്‍ വീണ്ടും ജോണ്‍സന്റെ വീട്ടിലെത്തി വീട് അടിച്ചു തകര്‍ത്തു. ഇയാളെ അന്വേഷിച്ച് രാവിലെ പൊലീസ് വീണ്ടുമെത്തിയപ്പോഴാണ് സ്വന്തം വീട്ടില്‍ ഇയാളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. 

ഒറ്റയ്ക്കു താമസിച്ചിരുന്ന ഇയാള്‍ക്ക് അയല്‍ക്കാരുമായോ ബന്ധുക്കളുമായോ കാര്യമായ സഹകരണമുണ്ടായിരുന്നില്ല. പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com