'രാത്രി 1.30ന് വിളിച്ച് വാഹനം ആവശ്യപ്പെട്ടു, എന്‍ഐഎ ഓഫീസിലേക്ക് പോവുന്നതായി പറഞ്ഞു'; ജലീല്‍ എത്തിയത് സിപിഎം നേതാവിന്റെ കാറില്‍

കളമശ്ശേരി റസ്റ്റ് ഹൗസിലേക്ക് പുലര്‍ച്ചെയോടെ വാഹനം എത്തിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു
'രാത്രി 1.30ന് വിളിച്ച് വാഹനം ആവശ്യപ്പെട്ടു, എന്‍ഐഎ ഓഫീസിലേക്ക് പോവുന്നതായി പറഞ്ഞു'; ജലീല്‍ എത്തിയത് സിപിഎം നേതാവിന്റെ കാറില്‍

കൊച്ചി: എന്‍ഐഎ ഓഫീസിലേക്ക് ചോദ്യം ചെയ്യലിനായി മന്ത്രി കെ ടി ജലീല്‍ എത്തിയത് സ്വകാര്യ വാഹനത്തില്‍. ആലുവ മുന്‍ എംഎല്‍എയും, സിപിഎം നേതാവുമായ എ എം യൂസഫിന്റേതാണ് വാഹനം. 

ബുധനാഴ്ച രാത്രി 1.30ടെയാണ് ജലീല്‍ വാഹനം ആവശ്യപ്പെട്ടത് എന്ന് എ എം യൂസഫ് പറഞ്ഞു. കളമശ്ശേരി റസ്റ്റ് ഹൗസിലേക്ക് പുലര്‍ച്ചെയോടെ വാഹനം എത്തിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്‍ഐഎ ഓഫീസിലേക്ക് പോവുകയാണ് എന്നും അറിയിച്ചതായി യൂസഫ് പറഞ്ഞു. 

ഇഡിക്ക് മുന്‍പില്‍ ഹാജരാവാന്‍ വ്യവസായിയുടെ വാഹനത്തിലാണ് മന്ത്രി പോയത്. ഇത് വിവാദത്തിന് ഇടയാക്കിയിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ 6 മണിയോടെയാണ് മന്ത്രി കൊച്ചിയിലെ എന്‍ഐഎ ഓഫീസില്‍ എത്തിയത്. എന്നാല്‍ രാവിലെ 9 മണിയോടെ മാത്രമേ അന്വേഷണ ഉദ്യോഗസ്ഥന്‍ ഓഫീസില്‍ എത്തുകയുള്ളു. 

മന്ത്രി എന്‍ഐഎ ഓഫീസില്‍ എത്തിയതിന് പിന്നാലെ പുറത്ത് വന്‍ തോതില്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. ഡിസിപി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് എന്‍ഐഎ ഓഫീസിന് മുന്‍പില്‍ എത്തിയിരിക്കുന്നത്. പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ ഇവിടേക്ക് എത്തി പ്രതിഷേധം നടത്താനുള്ള സാധ്യത പരിഗണിച്ചാണ് സുരക്ഷ വര്‍ധിപ്പിച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com