വിരമിക്കും മുന്‍പ് ലോക്‌നാഥ് ബെഹ്‌റയെ മറ്റൊരു ഉന്നത പദവിയില്‍ നിയമിച്ചേക്കും

വിരമിക്കുന്നതിന് മുന്‍പ് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയെ മറ്റൊരു ഉന്നത പദവിയില്‍ നിയമിക്കാന്‍ സര്‍ക്കാര്‍ നീക്കം
വിരമിക്കും മുന്‍പ് ലോക്‌നാഥ് ബെഹ്‌റയെ മറ്റൊരു ഉന്നത പദവിയില്‍ നിയമിച്ചേക്കും

തിരുവനന്തപുരം: വിരമിക്കുന്നതിന് മുന്‍പ് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയെ മറ്റൊരു ഉന്നത പദവിയില്‍ നിയമിക്കാന്‍ സര്‍ക്കാര്‍ നീക്കം. തെരഞ്ഞെടുപ്പ് കമ്മിഷന്‍ മാറ്റും മുന്‍പ് മുഖ്യ വിവരാവകാശ കമ്മിഷണറാണോ, നെടുമ്പാശേരി വിമാനത്താവളം എംഡിയായോ നിയമിക്കുന്നത് സര്‍ക്കാര്‍ പരിഗണിക്കുന്നതായാണ് സൂചന. 

2021 ജൂണിലാണ് സിയാല്‍ എംഡി വി ജെ കുര്യന്റെ കാലാവധി അവസാനിക്കുന്നത്. 2017ല്‍ വിരമിച്ചെങ്കിലും കുര്യന് കാലാവധി നീട്ടി നല്‍കുകയായിരുന്നു. 2021 ജൂണിലാണ് ബെഹ്‌റ ഡിജിപി സ്ഥാനത്ത് നിന്നും വിരമിക്കുന്നത്. 

മുഖ്യ വിവരാവകാശ കമ്മിഷണറായ വിന്‍സന്‍ എം പോള്‍ വിരമിക്കുന്നത് 2020 നവംബറിലാണ്. സുപ്രീംകോടതി ജഡ്ജിയുടെ റാങ്കാണ് നിലവില്‍ മുഖ്യ വിവരാവകാശ കമ്മിഷണര്‍ക്കുള്ളതെങ്കിലും, കേന്ദ്ര ഭേദഗതി വന്നതോടെ ചീഫ് സെക്രട്ടറി റാങ്കിലേക്ക് ഈ തസ്തിക താഴും. 

എന്നാല്‍ നെതര്‍ലാന്‍ഡ്‌സിലെ ഇന്ത്യന്‍ സ്ഥാനപതി വേണു രാജാമണി കാലാവധി കഴിഞ്ഞെത്തുമ്പോള്‍ മുഖ്യ വിവരാവകാശ കമ്മിഷണറായി നിയമിക്കുന്നതും സര്‍ക്കാര്‍ പരിഗണനയിലുണ്ട്. നാല് വര്‍ഷത്തില്‍ അധികമായി ഡിജിപി പദവിയിലുള്ള ബെഹ്‌റയെ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് തെരഞ്ഞെടുപ്പ് കമ്മിഷന്‍ മാറ്റാന്‍ സാധ്യതയുണ്ട്. അതിന് മുന്‍പ് ബെഹ്‌റക്ക് പുതിയ സ്ഥാനം നല്‍കിയേക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com