ഇന്ന് 18 എണ്ണം കൂടി; ഹോട്ട്സ്പോട്ടുകളുടെ എണ്ണം 614 ആയി

കോവിഡ്  വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ  സംസ്ഥാനത്ത് 18 മേഖലകളെ കൂടി ഹോട്ട്സ്പോട്ടുകളാക്കി
ഇന്ന് 18 എണ്ണം കൂടി; ഹോട്ട്സ്പോട്ടുകളുടെ എണ്ണം 614 ആയി

തിരുവനന്തപുരം: കോവിഡ്  വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ  സംസ്ഥാനത്ത് 18 മേഖലകളെ കൂടി ഹോട്ട്സ്പോട്ടുകളാക്കി.  പത്തനംതിട്ട ജില്ലയിലെ നെടുമ്പ്രം (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 5), ആറന്മുള (17), കോന്നി (സബ് വാര്‍ഡ് 16), ഏഴംകുളം (12), റാന്നി അങ്ങാടി (സബ് വാര്‍ഡ് 7), തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുട (9), പാവറട്ടി (സബ് വാര്‍ഡ് 3), മുല്ലശേരി (സബ് വാര്‍ഡ് 15), കടുക്കുറ്റി (സബ് വാര്‍ഡ് 9), ആലപ്പുഴ ജില്ലയിലെ മാവേലിക്കര തെക്കേക്കര (സബ് വാര്‍ഡ് 7), അമ്പലപ്പുഴ നോര്‍ത്ത് (16), വീയപുരം (സബ് വാര്‍ഡ 1), ഇടുക്കി ജില്ലയിലെ കാഞ്ചിയാര്‍ (14), കടയത്തൂര്‍ (സബ് വാര്‍ഡ് 3, 4, 8), കോട്ടയം ജില്ലയിലെ ചിറക്കടവ് (11), മുളക്കുളം (8), വയനാട് ജില്ലയിലെ അമ്പലവയല്‍ (സബ് വാര്‍ഡ് 7), കൊല്ലം ജില്ലയിലെ ഉമ്മന്നൂര്‍ (10) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

12 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവില്‍ 614 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com