കോവിഡ് മാര്‍ഗനിര്‍ദേശം ലംഘിച്ചുള്ള സമരങ്ങള്‍ : കര്‍ശന നടപടിയെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശം

കോവിഡ് മാര്‍ഗനിര്‍ദേശം ലംഘിച്ചുള്ള സമരങ്ങള്‍ : കര്‍ശന നടപടിയെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശം

ദുരന്തനിവാരണ നിയമപ്രകാരം നടപടി എടുക്കാന്‍ കോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി

കൊച്ചി : കോവിഡ് മാര്‍ഗനിര്‍ദേശം ലംഘിച്ചുള്ള സമരങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ഹൈക്കോടതി. ദുരന്തനിവാരണ നിയമപ്രകാരം നടപടി എടുക്കാന്‍ കോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിര്‍ദേശം. 

കോവിഡ് പശ്ചാത്തലത്തില്‍, സംസ്ഥാനത്ത് പ്രതിഷേധങ്ങള്‍ക്കും സമരങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയ കോടതി ഉത്തരവ് ലംഘിച്ചവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഹര്‍ജിക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലമാണ് കോടതി പരിഗണിച്ചത്. കേസിലെ ഹര്‍ജിക്കാരായ അഡ്വ.ജോണ്‍ നുമ്പേലിയും മറ്റുമാണ് ഉത്തരവ് ലംഘിച്ചവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടത്. 

സ്വര്‍ണ്ണക്കടത്ത് കേസില്‍ കോണ്‍ഗ്രസ്-ബിജെപി-മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ നടത്തിയ സമരങ്ങള്‍ കോടതി ഉത്തരവിന്റെ ലംഘനമാണന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. വെഞ്ഞാറമ്മൂട്ടിലെ രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ കൊലപാതകത്തിലെ പ്രതിഷേധങ്ങളും കോടതി ഉത്തരവ് ലംഘിച്ചാണ് നടന്നതെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.

കോടതി ഉത്തരവ് നടപ്പാക്കിയത് സംബന്ധിച്ച് പൊലീസില്‍ നിന്നും റിപ്പോര്‍ട്ട് തേടണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. കേസില്‍ എതിര്‍കക്ഷികളായ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കോടതി നേരത്തെ നോട്ടീസയച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com