ജലീലിന്റെ രാജി ആവശ്യപ്പെട്ട് ഇന്നും പ്രതിപക്ഷ പ്രതിഷേധം, ലാത്തിച്ചാര്‍ജ്ജ്, ജലപീരങ്കി

കേന്ദ്രമന്ത്രി മുരളീധരനെതിരെ പ്രതിഷേധവുമായി കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് ഡിവൈഎഫ്‌ഐയും മാര്‍ച്ച് നടത്തി
ജലീലിന്റെ രാജി ആവശ്യപ്പെട്ട് ഇന്നും പ്രതിപക്ഷ പ്രതിഷേധം, ലാത്തിച്ചാര്‍ജ്ജ്, ജലപീരങ്കി

തിരുവനന്തപുരം : മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് ഇന്നും പ്രതിപക്ഷ പ്രതിഷേധം. തുടര്‍ച്ചയായ ഏഴാം ദിവസമാണ് സംസ്ഥാന വ്യാപകമായി പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം. പ്രതിഷേധമാര്‍ച്ച് അക്രമാസക്തമായതിനെ തുടര്‍ന്ന് രണ്ടിടത്ത് പൊലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി.

മലപ്പുറത്തും കോട്ടയത്തും യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് അക്രമാസക്തമായി. തുടര്‍ന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. കോട്ടയത്ത് കേരള കോണ്‍ഗ്രസുകാര്‍ നടത്തിയ മാര്‍ച്ചിലും ഉന്തും തള്ളുമുണ്ടായി. പ്രവര്‍ത്തകര്‍ ബാരിക്കേഡിന് മുകളിലൂടെ കയറാന്‍ ശ്രമിച്ചതോടെ പൊലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി. 

സംഘര്‍ഷത്തില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പന് തലയ്ക്ക് പരിക്കേറ്റു. ഇതില്‍ പ്രതിഷേധിച്ചെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. തുടര്‍ന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്തു കുര്യന്‍ അടക്കം ആറുപേര്‍ക്ക് പരിക്കേറ്റു. 

കാസര്‍കോട് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചും സംഘര്‍ഷത്തില്‍ കലാശിച്ചു. സെക്രട്ടേറിയറ്റിലേക്ക് കര്‍ഷകമോര്‍ച്ച നടത്തിയ മാര്‍ച്ചിന് നേര്‍ക്ക് പൊലീസ് രണ്ട് തവണ ജലപീരങ്കി പ്രയോഗിച്ചു. കേന്ദ്രമന്ത്രി വി മുരളീധരനെതിരെ പ്രതിഷേധവുമായി കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് ഡിവൈഎഫ്‌ഐയും മാര്‍ച്ച് നടത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com