ബിജെപി എങ്ങനെയാണ് ലീഗിന് ശത്രുവല്ലാതാകുന്നത് ?; കുഞ്ഞാലിക്കുട്ടിയുടെ നിലപാടും മാറാട് കേസുമായി ബന്ധമുണ്ടോ ? : കോടിയേരി

മാറാട് കേസിലെ സിബിഐ അന്വേഷണം നടക്കാത്തത് ലീഗ് നിലപാട് മൂലമാണോ എന്നും കോടിയേരി ചോദിച്ചു
ബിജെപി എങ്ങനെയാണ് ലീഗിന് ശത്രുവല്ലാതാകുന്നത് ?; കുഞ്ഞാലിക്കുട്ടിയുടെ നിലപാടും മാറാട് കേസുമായി ബന്ധമുണ്ടോ ? : കോടിയേരി

തിരുവനന്തപുരം : സര്‍ക്കാരിനെതിരെ സമരരംഗത്തുള്ള മുസ്ലിം ലീഗിനെ കടന്നാക്രമിച്ച് സിപിഎം.  ബാബറി മസ്ജിദ് തകര്‍ത്ത ബിജെപി എങ്ങനെയാണ് മുസ്ലിം ലീഗിന് ശത്രുവല്ലാതാകുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ചോദിച്ചു.  മുസ്ലിങ്ങളും മതന്യൂനപക്ഷങ്ങളും ഈ നിലപാട് പരിശോധിക്കണം. കുഞ്ഞാലിക്കുട്ടിയുടെ നിലപാടും മാറാട് കേസുമായി ബന്ധമുണ്ടോയെന്നും കോടിയേരി ചോദിച്ചു.

മാറാട് കേസിലെ സിബിഐ അന്വേഷണം നടക്കാത്തത് ലീഗ് നിലപാട് മൂലമാണോ എന്നും കോടിയേരി ചോദിച്ചു. ഐഎസ് ബന്ധമുള്ളവരുമായിപ്പോലും ലീഗിന് സഖ്യമുണ്ട്. ജമാ അത്തുമായും എസ്ഡിപിഐയുമായും ലീഗ് സഖ്യത്തിലേര്‍പ്പെടുന്നു. 

ഖുറാന്‍ വിതരണം പാടില്ലെന്ന് ആര്‍എസ്എസ് പറയുന്നു. അതിന് കോണ്‍ഗ്രസും മുസ്ലിം ലീഗും കൂട്ടുനില്‍ക്കണോയെന്നും കോടിയേരി ചോദിച്ചു. സിപിഎമ്മിനെ സംബന്ധിച്ച് ഖുറാനും ബൈബിളും ഭഗവദ്ഗീതയുമെല്ലാം ഒരുപോലെയാണ്. അതില്‍ വിശ്വസിക്കുന്നവരുടെ വിശുദ്ധ ഗ്രന്ഥമാണത്. നായനാര്‍ പോപ്പിനെ കണ്ടപ്പോള്‍ ഭഗവദ്ഗീതയാണ് നല്‍കിയതെന്നും കോടിയേരി പറഞ്ഞു. 

ജോസ് കെ മാണിയെ ഇടതുമുന്നണിയില്‍ ചേര്‍ക്കുന്നത് സംബന്ധിച്ച് ആ പാര്‍ട്ടി ആദ്യം നിലപാട് പ്രഖ്യാപിക്കട്ടെ. ജോസ് കെ മാണി സ്വതന്ത്രമായി നില്‍ക്കുന്നത് സ്വാഗതാര്‍ഹമാണ്. ജോസ് രാഷ്ട്രീയനിലപാട് പ്രഖ്യാപിക്കുമ്പോള്‍ മുന്നണി പ്രവേശനത്തെക്കുറിച്ച് ആലോചിക്കാം. കേരളത്തില്‍ കോവിഡ് വ്യാപിക്കുന്നത് പ്രോട്ടോക്കോള്‍ ലംഘിച്ചുള്ള സമരം മൂലമാണെന്നും കോടിയേരി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com