ഇന്ന് 27 പുതിയ ഹോട്ട് സ്‌പോട്ടുകൾ, ആകെ 630

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th September 2020 07:16 PM  |  

Last Updated: 19th September 2020 07:16 PM  |   A+A-   |  

COVID-19-symbolical-image

 

കൊച്ചി: സംസ്ഥാനത്ത് ഇന്ന് 27 പ്രദേശങ്ങൾ കൂടി ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ചു. പാലക്കാട്, കോട്ടയം, തൃശൂർ, ആലപ്പുഴ, പത്തനംതിട്ട, മലപ്പുറം, എറണാകുളം, വയനാട് ജില്ലകളിലാണ് പുതിയ ഹോട്ട്സ്പോട്ടുകൾ. നിലവിൽ 630 ഹോട്ട് സ്‌പോട്ടുകളാണ് സംസ്ഥാനത്തുള്ളത്.

പാലക്കാട് ജില്ലയിലെ അമ്പലപ്പാറ (കണ്ടൈൻമെന്റ് സോൺ വാർഡ് 1), കൊടുവായൂർ (18), ഓങ്ങല്ലൂർ (2, 22), തൃത്താല (3), വടക്കരപ്പതി (15), കേരളശേരി (10, 13), കോട്ടയം ജില്ലയിലെ ചങ്ങനാശേരി മുൻസിപ്പാലിറ്റി (31, 33), ഏറ്റുമാനൂർ മുൻസിപ്പാലിറ്റി (23), മുണ്ടക്കയം (20), ഭരണങ്ങാനം (6), വെച്ചൂർ (2), തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ മുൻസിപ്പാലിറ്റി (14, 15, 16), കടപ്പുറം (11), കൊടകര (1, 2 (സബ് വാർഡ്), വല്ലച്ചിറ (4), മറ്റത്തൂർ (സബ് വാർഡ് 2), ആലപ്പുഴ ജില്ലയിലെ ചെട്ടികുളങ്ങര (7, 15 (സബ് വാർഡുകൾ), 1, 11, 14), ചെറിയനാട് (സബ് വാർഡ് 10), മാരാരിക്കുളം നോർത്ത് (സബ് വാർഡ് 13), പത്തനംതിട്ട ജില്ലയിലെ അയിരൂർ (9), റാന്നി (1, 13), കവിയൂർ (സബ് വാർഡ് 2), മലപ്പുറം ജില്ലയിലെ കവന്നൂർ (6), ആലംകോട് (4), മറയൂർ (8), എറണാകുളം ജില്ലയിലെ പോത്താനിക്കാട് (സബ് വാർഡ് 12), വയനാട് ജില്ലയിലെ തരിയോട് (സബ് വാർഡ് 9, 10, 12) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ.

11 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.