ഇരുപതു തവണയായി 88.5 കിലോ സ്വര്‍ണം കടത്തി, തിരുവനന്തപുരത്തെ ഗൂഢാലോചന ബാജേഗ് കൈപ്പറ്റുന്നതിനായി; ചോദ്യം ചെയ്യലില്‍ ഏഴാം പ്രതി

ഇരുപതു തവണയായി 88.5 കിലോ സ്വര്‍ണം കടത്തി, തിരുവനന്തപുരത്തെ ഗൂഢാലോചന ബാജേഗ് കൈപ്പറ്റുന്നതിനായി; ചോദ്യം ചെയ്യലില്‍ ഏഴാം പ്രതി
സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്നയെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍/ഫയല്‍
സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്നയെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍/ഫയല്‍

കൊച്ചി: നയതന്ത്ര ചാനല്‍ വഴി 88.5 കിലോഗ്രാം സ്വര്‍ണം കടത്തിയതായി, കള്ളക്കടത്തു കേസിലെ ഏഴാം പ്രതി മുഹമ്മദ് ഷാഫി സമ്മതിച്ചതായി ദേശീയ അന്വേഷണ ഏജന്‍സി. കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് എന്‍ഐഎ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ഇരുപതു തവണ നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയതില്‍ തനിക്കു പങ്കുണ്ടെന്ന്, മലപ്പുറം സ്വദേശിയായ ഷാഫി സമ്മതിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. യുഎഇയില്‍നിന്ന് 88.5 കിലോഗ്രാം സ്വര്‍ണം ഇത്തരത്തില്‍ കടത്തി. ഇതില്‍ 47.5 സ്വര്‍ണം അയച്ചത് താനും കൂട്ടാളികളുമാണെന്നും ഷാഫി ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ഈ സ്വര്‍ണം നയതന്ത്ര ബാഗേജില്‍ ഒളിപ്പിക്കുന്നതിലും താന്‍ പങ്കാളിയായിട്ടുണ്ടെന്ന് ഷാഫി പറഞ്ഞതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

യുഎഇയിലും കേരളത്തില്‍ മലപ്പുറം, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലുമായാണ് സ്വര്‍ണക്കടത്തിന് ഗൂഢാലോചന നടന്നതെന്ന് എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്. കേസിലെ 30 പ്രതികളില്‍ 15 പേര്‍ പലപ്പോഴായി യുഎഇയില്‍ എത്തി. യുഎഇയില്‍ എവിടെയൊക്കെ വച്ചാണ് ആസൂത്രണം നടന്നതെന്ന് ചോദ്യം ചെയ്യലില്‍ ഏഴാം പ്രതി വിശദീകരിച്ചിട്ടുണ്ട്. 

കടത്താനുള്ള സ്വര്‍ണം സംഭരിക്കുന്നതും നയതന്ത്ര ബാഗേജില്‍ ഒളിപ്പിക്കുന്നതും സംബന്ധിച്ച ആസൂത്രണമാണ് അവിടെ വച്ചു നടന്നത്. നയതന്ത്ര ബാഗേജ് വഴി വരുന്ന സ്വര്‍ണം കൈപ്പറ്റുന്നതുമായി ബന്ധപ്പെട്ടാണ് തിരുവനന്തപുരത്ത് ഗൂഢാലോചന നടന്നതെന്ന എന്‍ഐഎ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com