ക്വാറന്റീൻ കാലാവധി ഏഴു ദിവസമാക്കും, എട്ടാം ദിവസം ആന്റിജൻ ടെസ്റ്റ്; പരി​ഗണയിൽ

ചൊവ്വാഴ്ച ചേരുന്ന ഉന്നതതല യോ​ഗത്തിൽ ഇതുസംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകും
ക്വാറന്റീൻ കാലാവധി ഏഴു ദിവസമാക്കും, എട്ടാം ദിവസം ആന്റിജൻ ടെസ്റ്റ്; പരി​ഗണയിൽ

തിരുവനന്തപുരം; ലോക്ക്ഡൗൺ ഇളവുകൾ തുടരുന്ന സാഹചര്യത്തിൽ ക്വാറന്റീൻ കാലാവധിയും കുറയ്ക്കാൻ ആലോചന. ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വരുന്നവരുടെ ക്വാറന്റീൻ കാലാവധി ഏഴു ദിവസമാക്കി കുറയ്ക്കാനാണ് ഒരുങ്ങുന്നത്. എട്ടാം ദിവസം ആന്റിജൻ ടെസ്റ്റ് നടത്തി നെ​ഗറ്റീവാണെങ്കിൽ പുറത്തുപോകാമെന്ന വ്യവസ്ഥയാണ് പരി​ഗണനയിലുള്ളത്.

ചൊവ്വാഴ്ച ചേരുന്ന ഉന്നതതല യോ​ഗത്തിൽ ഇതുസംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകും. പുറത്തുനിന്നു വരുന്നവർക്ക് നിലവിൽ 14 ദിവസമാണ് ക്വാറന്റീൻ പറഞ്ഞിരിക്കുന്നത്. ഹ്രസ്വ കാല സന്ദർശനത്തിന് കേരളത്തിലേക്ക് എത്തുന്നവരെ ക്വാറന്റീനിൽ നിന്ന് നേരത്തെ ഒഴിവാക്കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com