'തിരുവോണം' കോടീശ്വരന്‍ ആര് ?;  ബമ്പര്‍ നറുക്കെടുപ്പ് നാളെ, ടിക്കറ്റുകള്‍ ഇന്നുകൂടി വില്‍പ്പനയ്ക്ക്

നാല് ഘട്ടങ്ങളിലായി അച്ചടിച്ച 42 ലക്ഷം ഓണം ബമ്പര്‍ ടിക്കറ്റുകളും വിറ്റുതീര്‍ന്നു
'തിരുവോണം' കോടീശ്വരന്‍ ആര് ?;  ബമ്പര്‍ നറുക്കെടുപ്പ് നാളെ, ടിക്കറ്റുകള്‍ ഇന്നുകൂടി വില്‍പ്പനയ്ക്ക്

തിരുവനന്തപുരം : തിരുവോണം ഭാഗ്യക്കുറി നറുക്കെടുപ്പ് നാളെ (സെപ്റ്റംബര്‍ 20) നടക്കും. തിരുവനന്തപുരം വാന്റോസ് ജംഗ്ഷനിലെ ഗോര്‍ഖി ഭവനില്‍ ഉച്ചയ്ക്ക് രണ്ടിനാണ് നറുക്കെടുപ്പ്. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. 

നാല് ഘട്ടങ്ങളിലായി അച്ചടിച്ച 42 ലക്ഷം ഓണം ബമ്പര്‍ ടിക്കറ്റുകളും വിറ്റുതീര്‍ന്നു. തുടര്‍ന്ന് 2.1 ലക്ഷം ടിക്കറ്റുകള്‍ കൂടി അടിയന്തരമായി അച്ചടിച്ച് വിതരണത്തിനെത്തിച്ചു.  ഇവയുടെ വില്‍പനയ്ക്കായി ഭാഗ്യക്കുറി ഓഫീസുകള്‍ ഇന്ന് (സെപ്റ്റംബര്‍ 19) തുറന്ന് പ്രവര്‍ത്തിക്കും. 

ഓണം ബമ്പറിലെ രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം ആറ് പേര്‍ക്കും മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതം 12 പേര്‍ക്കും ലഭിക്കും.  നാലാം സമ്മാനമായി 12 പേര്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം ലഭിക്കും. ഒരു ലക്ഷം, 5000, 3000, 2000, 1000 രൂപയുടെ മറ്റ് അനവധി സമ്മാനങ്ങളുമുണ്ട്. 

300 രൂപയാണ് ടിക്കറ്റ് വില.   തിരുവോണം ബമ്പറിന്റെ 46 ലക്ഷം ടിക്കറ്റുകളാണ് കഴിഞ്ഞവര്‍ഷം വിറ്റത്. 2017ല്‍ വിറ്റഴിഞ്ഞ 65 ലക്ഷം ടിക്കറ്റുകളാണ് തിരുവോണം ബമ്പറിന്റെ റെക്കോര്‍ഡ് വില്‍പ്പന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com