സപ്ലൈകോ ഡിപ്പോയിലെത്തിയ അരിചാക്കുകള്‍ക്കിടയില്‍ പതുങ്ങി 'ഭീകരന്‍', ലോഡിറക്കാനെത്തിയ തൊഴിലാളികള്‍ ഞെട്ടി, പെരുമ്പാമ്പ് കസ്റ്റഡിയില്‍

എറണാകുളം കാലടിയില്‍ നിന്നും  മട്ട  അരിയുമായി എത്തിയതായിരുന്നു ലോറി
സപ്ലൈകോ ഡിപ്പോയിലെത്തിയ അരിചാക്കുകള്‍ക്കിടയില്‍ പതുങ്ങി 'ഭീകരന്‍', ലോഡിറക്കാനെത്തിയ തൊഴിലാളികള്‍ ഞെട്ടി, പെരുമ്പാമ്പ് കസ്റ്റഡിയില്‍

തിരുവനന്തപുരം: സപ്ലൈകോ പി ഡി എസ് ഡിപ്പോയിലെത്തിയ ലോറിയില്‍ നിന്നും അരി ഇറക്കാന്‍ എത്തിയ തൊഴിലാളികള്‍ അരിചാക്കുകള്‍ക്കുള്ളില്‍ പതുങ്ങിയ ഭീകരനെ കണ്ട് ഞെട്ടി. അരി മൂടിയ ടാര്‍പോളിന്‍ മാറ്റിയപ്പോള്‍ കണ്ടത് കൂറ്റന്‍ പെരുമ്പാമ്പിനെ. 

വെള്ളിയാഴ്ച രാവിലെ 9 മണിയോടെയാണ് സംഭവം. എറണാകുളം കാലടിയില്‍ നിന്നും  മട്ട  അരിയുമായി എത്തിയതായിരുന്നു ലോറി.  പെരുമ്പാമ്പിനെ കണ്ടു ഭയന്നുപോയ പോയ തൊഴിലാളികള്‍ ചാടിയിറങ്ങി അഗ്‌നിരക്ഷാ സേനയെ വിവരം അറിയിച്ചു.

ഒടുവില്‍  പൂജപ്പൂര സ്‌നേക്ക് പാര്‍ക്കില്‍ നിന്നും ആളെത്തി പെരുമ്പാമ്പിനെ ചാക്കിലാക്കിയത്. പൂജപ്പുര സ്‌നേക്ക് പാര്‍ക്കിലെ പ്രഭാത് സജിയാണ് പാമ്പിനെ പിടികൂടിയത്. രണ്ട് വയസ് പ്രായം ഉണ്ടെന്ന് കണക്കാക്കുന്ന പെരുമ്പാമ്പിന് ഏഴടിയോളം നീളമുണ്ട്.

ലോറി ഡ്രൈവര്‍ രാത്രിയിലെ യാത്രയില്‍ വിശ്രമത്തിനായി റോഡ് വശത്തെ മരകൂട്ടങ്ങളുടെ കീഴില്‍ നിര്‍ത്തിയിട്ടപ്പോള്‍ പാമ്പ് ലോറിക്ക് മുകളില്‍ വീണതാകാമെന്നാണ് നിഗമനം.പെരുമ്പാമ്പിനെ വഴുതക്കാട് വനം വകുപ്പിന് കൈമാറുമെന്ന് പ്രഭാത് സജി വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com