പിടിമുറുക്കി കസ്റ്റംസ്;  ഈന്തപ്പഴവിതരണത്തില്‍ സര്‍ക്കാരില്‍ നിന്ന് വിശദാംശം തേടും

ഇതുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി. ജലീലിനെ ചോദ്യം ചെയ്യാനും കസ്റ്റംസ് തീരുമാനിച്ചിട്ടുണ്ട്.
പിടിമുറുക്കി കസ്റ്റംസ്;  ഈന്തപ്പഴവിതരണത്തില്‍ സര്‍ക്കാരില്‍ നിന്ന് വിശദാംശം തേടും

തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റ് വഴി ഈന്തപ്പഴവും ഖുറാനും വിതരണം ചെയ്ത സംഭവത്തില്‍ കസ്റ്റംസ് അന്വേഷണം ഊര്‍ജിതമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ആവശ്യപ്പെട്ട് കസ്റ്റംസ് സംസ്ഥാന സര്‍ക്കാരിന് ഉടന്‍ നോട്ടീസ് നല്‍കും. കോണ്‍സുലേറ്റ് വഴി ഈന്തപ്പഴം വിതരണം ചെയ്തതിന്റെ വിശദമായ കണക്കെടുപ്പും ആരംഭിച്ചു. 

നയതന്ത്ര ചാനല്‍ വഴി ഈന്തപ്പഴവും മതഗ്രന്ഥങ്ങളും എത്തിച്ചതിലെ ദുരൂഹതയെക്കുറിച്ചാണ് കസ്റ്റംസ് കൂടുതല്‍ പരിശോധനകള്‍ നടത്തുന്നത്. ഇത്തരം വസ്തുക്കളെ മറയാക്കി സ്വര്‍ണക്കടത്ത് നടത്തിയിട്ടുണ്ടോ എന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. കൂടാതെ നയതന്ത്ര ചാനല്‍ വഴിയെത്തിയ മതഗ്രന്ഥങ്ങള്‍ കോണ്‍സുലേറ്റ് വിതരണം ചെയ്തതിലെ ചട്ടലംഘനങ്ങളും അന്വേഷിക്കും. ഇക്കാര്യത്തില്‍ വ്യക്തത ആവശ്യപ്പെട്ടാണ് സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് നല്‍കുന്നത്. 

ഇതുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി. ജലീലിനെ ചോദ്യം ചെയ്യാനും കസ്റ്റംസ് തീരുമാനിച്ചിട്ടുണ്ട്. നേരത്തെ മന്ത്രി ജലീലിനെ ഇഡിയും എന്‍ഐഎയും ചോദ്യം ചെയ്തിരുന്നു. ജലീലിനെ എന്‍ഐഎ വീണ്ടും ചോദ്യം ചെയ്യാനും സാധ്യതയുണ്ട്. സ്വപ്‌ന സുരേഷിനെ കസ്റ്റഡിയില്‍ വാങ്ങിയശേഷമായിരിക്കും ചോദ്യം ചെയ്യല്‍. സ്വപ്നയെ കസ്റ്റഡില്‍ ആവശ്യപ്പെട്ട് എന്‍ഐഎ അപേക്ഷ നല്‍കിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com