പ്ലസ് വണ്ണിന് പ്രവേശം ലഭിച്ചില്ല, പെണ്‍കുട്ടി ആത്മഹത്യ ചെയ്തു 

പത്താം ക്ലാസിൽ മൈഥിലിക്കു മാർക്ക്‌ കുറവായിരുന്നു. ഇത്  മൈഥിലിയെ വിഷമിപ്പിച്ചിരുന്നതായി ഏറ്റുമാനൂർ പോലീസ്‌ പറഞ്ഞു
പ്ലസ് വണ്ണിന് പ്രവേശം ലഭിച്ചില്ല, പെണ്‍കുട്ടി ആത്മഹത്യ ചെയ്തു 

കോട്ടയം: പ്ലസ്‌ വണ്ണിനു പ്രവേശനം കിട്ടിയില്ലെന്ന പേരിൽ പെൺകുട്ടി ആത്മഹത്യ ചെയ്തു.  അതിരമ്പുഴ പ്ലാത്തോട്ടിയിൽ ദീലിപിന്റെ മകൾ മൈഥിലി(16)യാണ്‌ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. 

പത്താം ക്ലാസിൽ മൈഥിലിക്കു മാർക്ക്‌ കുറവായിരുന്നു. ഇത്  മൈഥിലിയെ വിഷമിപ്പിച്ചിരുന്നതായി ഏറ്റുമാനൂർ പോലീസ്‌ പറഞ്ഞു. വീട്ടുകാർ ടിവി കാണുന്നതിനിടെ മുറിയിൽ കയറിയ മൈഥിലി ബെഡ്‌ഷീറ്റ്‌  ഫാനിൽ കെട്ടി തൂങ്ങുകയായിരുന്നു.

ഏറെ നേരം കഴിഞ്ഞിട്ടും മുറി തുറക്കാതായതോടെ വീട്ടുകാർ ബലമായി വാതിൽ തുറന്നു നോക്കിയപ്പോഴാണു മരിച്ചനിലയിൽ കണ്ടെത്തിയത്‌. സംസ്‌കാരം ഇന്ന്‌ ഉച്ചകഴിഞ്ഞു വീട്ടുവളപ്പിൽ. പിതാവ്‌: ദിലീപ്‌ അതിരമ്പുഴ കെഎസ്ഇബിയിൽ ഉദ്യോഗസ്‌ഥനാണ്‌. അമ്മ സിന്ധു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com