വിശുദ്ധ ഗ്രന്ഥമായാലും ഈന്തപ്പഴമായാലും നേരായ വഴിയില്‍ കൊണ്ടുവരുന്നതില്‍ എന്താണ് കുഴപ്പം?; കുഞ്ഞാലിക്കുട്ടി

അഴിമതിയെ മറയാക്കാന്‍ സര്‍ക്കാര്‍ വിശുദ്ധ ഗ്രന്ഥത്തെ കൂട്ടുപിടിക്കുന്നുവെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി.
വിശുദ്ധ ഗ്രന്ഥമായാലും ഈന്തപ്പഴമായാലും നേരായ വഴിയില്‍ കൊണ്ടുവരുന്നതില്‍ എന്താണ് കുഴപ്പം?; കുഞ്ഞാലിക്കുട്ടി


മലപ്പുറം: അഴിമതിയെ മറയാക്കാന്‍ സര്‍ക്കാര്‍ വിശുദ്ധ ഗ്രന്ഥത്തെ കൂട്ടുപിടിക്കുന്നുവെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ആരാണ് ഈ അടവെടുത്തതെന്ന് ജനങ്ങള്‍ക്കറിയാമെന്നും അഴിമതി ആരോപണത്തിന് മറുപടി പറയുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വിശുദ്ധ ഗ്രന്ഥമായാലും നേരായ മാര്‍ഗത്തില്‍ കൊണ്ടുവരുന്നതിന് എന്താണ് തടസമെന്നും അദ്ദേഹം ചോദിച്ചു. 

നയതന്ത്ര ചാനല്‍ ഉപയോഗിച്ച് ആരോപണ വിധേയരായ വ്യക്തികള്‍ പല സാധനങ്ങളും കൊണ്ടുവന്നതിനേക്കുറിച്ചാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഇപ്പോഴത്തെ ആരോപണം ഈന്തപ്പഴം കൊണ്ടുവന്നതിനേക്കുറിച്ചാണ്. അതിനൊപ്പം മറ്റെന്തെങ്കിലും കൊണ്ടുവന്നോ എന്നറിയാന്‍ ജനങ്ങള്‍ക്ക് ആകാംക്ഷയുണ്ടെന്നും അന്വേഷണം നടത്തുക സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു. 

ഈന്തപ്പഴത്തിനകത്ത് കുരു തന്നെയാണോ എന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു. കൊണ്ടുവന്ന ഈന്തപ്പഴത്തിന്റെ തൂക്കം കൂടുതല്‍ ആയിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിശുദ്ധ ഗ്രന്ഥമായാലും ഈന്തപ്പഴമായാലും നേരായ വഴിയില്‍ കൊണ്ടുവരുന്നതില്‍ എന്താണ് തടസ്സമെന്നും അദ്ദേഹം ചോദിച്ചു. 

അഴിമതി ആരോപണങ്ങള്‍ക്കും അരുതാത്തത് നടന്നതിനും മറുപടി പറയണമെന്നും അല്ലാതെ മറ്റ് പലരേയും ബാധിക്കുന്ന തരത്തില്‍ ചര്‍ച്ച വിഴിമാറ്റി വിടരുതെന്നും അദ്ദേഹം പറഞ്ഞു.

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട വിവാദങ്ങളിലേക്ക് എന്തിനാണ് ഖുറാനെ വലിച്ചഴച്ചത് എന്ന് മുസ്ലിം ലീഗും കോണ്‍ഗ്രസും സ്വയം പരിശോധന നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഖുറാന്റെ മറവില്‍ സ്വര്‍ണക്കടത്ത് എന്ന പേരില്‍ വിവാദമുണ്ടാക്കാന്‍ ശ്രമിച്ചത് ബിജെപിആര്‍എസ്എസ് സംഘമായിരുന്നു. അതിന് അവര്‍ക്ക് പ്രത്യേക ലക്ഷ്യമുണ്ട്. എന്നാല്‍ തൊട്ടുപിന്നാലെ യുഎഡിഎഫ് കണ്‍വീനര്‍ അടക്കമുള്ള നേതാക്കള്‍ പ്രധാനമന്ത്രിക്ക് പരാതിയുമായി രംഗത്തെത്തുന്നു. ഖുറാന്റെ മറവില്‍ സ്വര്‍ണം കടത്തിയെന്ന് പിന്നീട് കോണ്‍ഗ്രസിന്റേയും മുസ്ലിം ലീഗിന്റേയും നേതാക്കള്‍ പരസ്യമായി ആക്ഷേപിക്കുകയാണ് ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com