17കാരിയായ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു ; കേസെടുത്തതോടെ അറബി കോളജ് അധ്യാപകൻ മുങ്ങി; നിരവധി പെൺകുട്ടികൾ 'ഇരകളാ'യെന്ന് സൂചന
By സമകാലിക മലയാളം ഡെസ്‌ക് | Published: 21st September 2020 07:21 AM |
Last Updated: 21st September 2020 08:08 AM | A+A A- |
മലപ്പുറം: പ്രായ പൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ അറബി കോളജ് അധ്യാപകൻ പീഡിപ്പിച്ചതായി പരാതി. പൊലീസ് കേസെടുത്തതോടെ അധ്യാപകൻ മുങ്ങി. അറബികോളജ് അധ്യാപകനായ സലാഹുദ്ദീൻ തങ്ങളാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം മുങ്ങിയത്.മലപ്പുറം കല്‍പകഞ്ചേരിക്കടത്ത് വാരാണക്കര സ്വദേശിയാണ് അധ്യാപകൻ.
കോളജിലെ പതിനേഴുകാരിയായ പെൺകുട്ടിയെയാണ് അധ്യാപകന്‍ ബലാത്സംഗം ചെയ്തത്. അധ്യാപകന്‍ ഭീഷണിപ്പെടുത്തിയതിനാല്‍ പെൺകുട്ടി സംഭവം വീട്ടുകാരോട് പറഞ്ഞിരുന്നില്ല. വീട്ടുകാര്‍ വിവാഹം ആലോചിച്ചപ്പോള്‍ പെൺകുട്ടി നിരസിച്ചതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്.
ഉടൻ തന്നെ വീട്ടുകാര്‍ ചൈല്‍ഡ് ലൈൻ പ്രവര്‍ത്തകരെ വിവരം അറിയിക്കുകയായിരുന്നു. പ്രാഥമിക പരിശോധനയില്‍ സത്യമെന്ന് ബോധ്യപ്പെട്ടതോടെ ചൈല്‍ഡ് ലൈൻ പരാതികല്‍പകഞ്ചേരി പൊലീസിന് കൈമാറി.പൊലീസ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തതോടെ പ്രതി സലാഹുദ്ദീൻ തങ്ങള്‍ ഒളിവില്‍പ്പോയി. മറ്റ് പെൺകുട്ടികളേയും ഇയാള്‍ ഉപദ്രവിച്ചിരുന്നതായി പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്.