എതിര്‍ ശബ്ദങ്ങളെ ഭയപ്പെടുന്ന ഭീരുക്കള്‍ ; ഈ സസ്‌പെന്‍ഷന്‍ സമരങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജം പകരും : എളമരം കരീം

കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും വേണ്ടി ഉയരുന്ന ശബ്ദങ്ങളെ അടിച്ചൊതുക്കാനുള്ള ശ്രമം
എതിര്‍ ശബ്ദങ്ങളെ ഭയപ്പെടുന്ന ഭീരുക്കള്‍ ; ഈ സസ്‌പെന്‍ഷന്‍ സമരങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജം പകരും : എളമരം കരീം


ന്യൂഡല്‍ഹി : കാര്‍ഷിക ബില്ലിനെതിരായ പ്രതിഷേധത്തെത്തുടര്‍ന്ന് രാജ്യസഭയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്ത നടപടിയില്‍ പ്രതികരണവുമായി സിപിഎം നേതാവ് എളമരം കരീം എംപി. ജനാധിപത്യം കശാപ്പുചെയ്യപ്പെടുന്നു. കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും വേണ്ടി ഉയരുന്ന ശബ്ദങ്ങളെ അടിച്ചൊതുക്കാനുള്ള ശ്രമമെന്നും കരീം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു. 

എതിര്‍പ്പുകളെ ഭയപ്പെടുന്ന ഭീരുക്കളാണ് തങ്ങളെന്ന് മോദിയും കൂട്ടരും വീണ്ടും തെളിയിച്ചിരിക്കുന്നു. ഫാസിസ്റ്റ് ഭരണകൂടത്തിന്റെ അടിവേരറുക്കുന്ന കര്‍ഷക സമരങ്ങള്‍ക്ക് ഈ സസ്‌പെന്‍ഷന്‍ കൂടുതല്‍ ഊര്‍ജം പകരുമെന്നും എളമരം കരീം അഭിപ്രായപ്പെട്ടു. 

കാര്‍ഷികബില്ലിനെതിരായ പ്രതിഷേധത്തെ തുടര്‍ന്ന് എളമരം കരീം, കെ കെ രാഗേഷ്, ഡെറിക് ഒബ്രയാന്‍, രാജീവ് സതവ് തുടങ്ങി എട്ടു എംപിമാരെയാണ് ഒരാഴ്ചത്തേക്ക് രാജ്യസഭ ചെയര്‍മാന്‍ വെങ്കയ്യ നായിഡു സസ്‌പെന്‍ഡ് ചെയ്തത്. 

ഫെയ്‌സ്ബുക്ക് കുറിപ്പ് : 

ജനാധിപത്യം കശാപ്പുചെയ്യപ്പെടുന്നു. കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും വേണ്ടി ഉയരുന്ന ശബ്ദങ്ങളെ അടിച്ചൊതുക്കാനുള്ള ശ്രമം. എതിര്‍ ശബ്ദങ്ങളെ ഭയപ്പെടുന്ന ഭീരുക്കളാണ് തങ്ങളെന്ന് മോഡിയും കൂട്ടരും വീണ്ടും തെളിയിച്ചിരിക്കുന്നു. ഫാസിസ്റ്റ് ഭരണകൂടത്തിന്റെ അടിവേരറുക്കുന്ന കര്‍ഷക സമരങ്ങള്‍ക്ക് ഈ സസ്‌പെന്‍ഷന്‍ കൂടുതല്‍ ഊര്‍ജം പകരും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com