ഡൽഹിയിൽ നിന്നും നാട്ടിലെത്തി; ക്വാറന്റൈനിൽ അവസാനദിവസം; ആലപ്പുഴയിൽ 20കാരൻ ജീവനൊടുക്കി

ഡല്‍ഹിയില്‍നിന്ന് നാട്ടില്‍ എത്തി തോട്ടപ്പളളിയില്‍ ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന യുവാവ് ജീവനൊടുക്കി
ഡൽഹിയിൽ നിന്നും നാട്ടിലെത്തി; ക്വാറന്റൈനിൽ അവസാനദിവസം; ആലപ്പുഴയിൽ 20കാരൻ ജീവനൊടുക്കി

ആലപ്പുഴ: ഡല്‍ഹിയില്‍നിന്ന് നാട്ടില്‍ എത്തി തോട്ടപ്പളളിയില്‍ ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന യുവാവ് ജീവനൊടുക്കി. തോട്ടപ്പള്ളി സ്വദേശി രാജുവിന്റെ മകന്‍ ആകാശാണ്  ക്വാറന്റൈൻ കാലാവധി പൂര്‍ത്തിയാകുന്ന ദിവസം ജീവനൊടുക്കിയത്. 

13 ദിവസം മുമ്പാണ് ആകാശ് നാട്ടില്‍ എത്തിയത്. തുടര്‍ന്ന് ക്വാറന്റൈനിൽ കഴിഞ്ഞുവരികയായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ വീട്ടുകാര്‍ ഭക്ഷണവുമായി എത്തിയപ്പോഴാണ് ആകാശിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 

ക്വാറന്റൈനിൽ കഴിഞ്ഞതിലുള്ള മാനസികസമ്മര്‍ദമല്ലെന്നും വ്യക്തിപരമായ പ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നുമാണ് പൊലീസ് നല്‍കുന്ന വിവരം. യുവാവ് നേരത്തെ ആത്മഹത്യശ്രമം നടത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com