തിരുവനന്തപുരത്ത് 22 പൊലീസുകാര്‍ക്ക് കൂടി കോവിഡ്; 9 അഗ്നിശമന സേനാംഗങ്ങള്‍ക്ക് വൈറസ് ബാധ 

കോവിഡ് വ്യാപനം രൂക്ഷമായി നേരിടുന്ന തിരുവനന്തപുരത്ത് 22 പൊലീസുകാര്‍ക്ക് കൂടി കോവിഡ്
തിരുവനന്തപുരത്ത് 22 പൊലീസുകാര്‍ക്ക് കൂടി കോവിഡ്; 9 അഗ്നിശമന സേനാംഗങ്ങള്‍ക്ക് വൈറസ് ബാധ 

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായി നേരിടുന്ന തിരുവനന്തപുരത്ത് 22 പൊലീസുകാര്‍ക്ക് കൂടി കോവിഡ്. സ്‌പോര്‍ട്‌സ് യൂണിറ്റിലെ 10 പേരും  തുമ്പ സ്റ്റേഷനിലെ ആറ് പേരും അടക്കമാണ് രോഗബാധ കണ്ടെത്തിയത്. ആറ്റിങ്ങലിലെ ഫയര്‍ഫോഴ്‌സ് യൂണിറ്റിലെ ഒന്‍പത് പേര്‍ക്കും വൈറസ് ബാധ കണ്ടെത്തിയിട്ടുണ്ട്.

ഇന്ന് ആറുപേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ തുമ്പ സ്റ്റേഷനിലെ രോഗബാധിതരുടെ എണ്ണം 17 ആയി ഉയര്‍ന്നു. തിരുവനന്തപുരത്ത് കോവിഡ് അതിവേഗം വ്യാപിക്കുകയാണ്. ഇതില്‍ പൊലീസുകാര്‍ കൂട്ടത്തോടെ രോഗബാധിതരാകുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.

കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍ 232 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇത്രയേറേ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍
മാര്‍ക്കറ്റ് അടച്ചിടാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു. ഇന്ന് 760 പേരില്‍ നടത്തിയ ആന്റിജന്‍ ടെസ്റ്റിലാണ് 232  പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ഇളവുകള്‍ വന്നതോടെ പാളയത്തെ മാര്‍ക്കറ്റില്‍ നൂറ് കണക്കിനാളുകള്‍ എത്തിയിരുന്നു. അതുകൊണ്ട് രോഗവ്യാപനത്തിന്റെ തീവ്രത ഉയരാന്‍ സാധ്യതയുണ്ടെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തല്‍.

മാര്‍ക്കറ്റിലെ തെരുവു കച്ചവടക്കാര്‍ ഉള്‍പ്പടെയുള്ളയാളുകള്‍ക്കാണ് രോഗം സ്ഥിരികരിച്ചത്. അതുകൊണ്ട് തന്നെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കല്‍ ഏറെ ബുദ്ധിമുട്ടാകും.കോഴിക്കോട് ജില്ലയില്‍ നിന്ന് മാത്രമല്ല സമീപ ജില്ലകളില്‍ നിന്നും കച്ചവടത്തിനായി നിരവധി പേരെത്തുന്ന മാര്‍ക്കറ്റാണ് പാളയം മാര്‍ക്കറ്റ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com