വയനാട്ടിലേക്ക് തുരങ്കപാത; 7.82 കിലോമീറ്റര്‍ നീളം; എസി റോഡ് പുതുക്കി പണിയും

വയനാട്ടിലേക്ക് താമരശേരി ചുരം റോഡിനു ബദലായി തുരങ്കപാത നിര്‍മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെന്നു മുഖ്യമന്ത്രി
വയനാട്ടിലേക്ക് തുരങ്കപാത; 7.82 കിലോമീറ്റര്‍ നീളം; എസി റോഡ് പുതുക്കി പണിയും

കോഴിക്കോട്: വയനാട്ടിലേക്ക് താമരശേരി ചുരം റോഡിനു ബദലായി തുരങ്കപാത നിര്‍മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ആനക്കാംപൊയില്‍നിന്ന് കള്ളാടി വഴി മേപ്പാടിയിലെത്തുന്ന ഈ പാതയ്ക്ക് 7.82 കിലോമീറ്റര്‍ നീളമുണ്ടാകും. തുരങ്കത്തിന്റെ നീളം 6.9 കിലോമീറ്റര്‍. തുരങ്ക നിര്‍മാണത്തില്‍ വൈദഗ്ധ്യമുള്ള കൊങ്കണ്‍ റെയില്‍ കോര്‍പ്പറേഷനെ പ്രത്യേക ഉദ്ദേശ്യ കമ്പനിയായി നിയമിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. 

പദ്ധതിക്ക് കിഫ്ബിയില്‍നിന്ന് 688 കോടി രൂപയുടെ പ്രാഥമിക ഭരണാനുമതി നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു. ആവശ്യമായ പഠനത്തിനുശേഷം കൊങ്കണ്‍ റെയില്‍ കോര്‍പറേഷന്‍ ഡിപിആര്‍ സമര്‍പ്പിക്കും. അത് ലഭിച്ചാല്‍ മറ്റു നടപടി ആരംഭിക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു. 

അതിവര്‍ഷകാലത്ത് മാസങ്ങളോളം യാത്ര തടസപ്പെടും. ചുരംപാത വനഭൂമിയിലൂടെ ആയതിനാല്‍ വീതികൂട്ടുന്നതിനു തടസങ്ങളുണ്ട്. ബദല്‍പാതയെന്നത് ദശാബ്ദങ്ങളായി ഉന്നയിക്കുന്ന ആവശ്യമാണ്. ആലപ്പുഴ– ചങ്ങനാശേരി റോഡ് പ്രളയത്തെ അതിജീവിക്കുന്ന രീതിയില്‍ 625 കോടി ചെലവില്‍ നിര്‍മിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com