സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവർത്തനം പൂർണതോതിലേക്ക് ; എല്ലാ ജീവനക്കാരും ജോലിക്ക് ഹാജരാകണം

മറ്റു സംസ്ഥാനങ്ങളില്‍ സന്ദര്‍ശനം നടത്തി കേരളത്തില്‍ തിരിച്ചെത്തിയവര്‍ ഏഴുദിവസത്തെ ക്വാറന്റീനില്‍ പ്രവേശിക്കണമെന്നും നിര്‍ദേശമുണ്ട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവർത്തനം പൂർണതോതിലേക്ക്. സര്‍ക്കാര്‍ ഓഫീസുകളിലെ ഹാജര്‍ നില നൂറുശതമാനമാക്കാന്‍ തീരുമാനിച്ചു.  ഇന്നുമുതല്‍ എല്ലാ ജീവനക്കാരും ജോലിക്ക് ഹാജരാകണം. ദുരന്ത നിവാരണ അതോറിറ്റി ഇന്നലെ പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യമുളളത്. 

മറ്റു സംസ്ഥാനങ്ങളില്‍ സന്ദര്‍ശനം നടത്തി കേരളത്തില്‍ തിരിച്ചെത്തിയവര്‍ ഏഴുദിവസത്തെ ക്വാറന്റീനില്‍ പ്രവേശിക്കണമെന്നും നിര്‍ദേശമുണ്ട്. 
സംസ്ഥാനത്ത് തിരിച്ചെത്തി ഏഴുദിവസങ്ങള്‍ക്ക് ശേഷം കോവിഡ് പരിശോധന നടത്താം. പരിശോധനയില്‍ നെഗറ്റീവാണെന്ന് കണ്ടെത്തിയാല്‍ അടുത്ത ഏഴുദിവസം ക്വാറന്റീനില്‍ പ്രവേശിക്കണമെന്ന് നിര്‍ബന്ധമില്ല.

ഹെല്‍ത്ത് പ്രോട്ടോക്കോള്‍ പ്രകാരം 14 ദിവസത്തെ ക്വാറന്റീനില്‍ പ്രവേശിക്കുന്നതാണ് അഭികാമ്യം. പരിശോധന നടത്താത്തവര്‍ ബാക്കിയുളള ഏഴുദിവസങ്ങള്‍ കൂടി ക്വാറന്റീനില്‍ തുടരണമെന്നും നിര്‍ദേശമുണ്ട്. ഹോട്ടലുകളിലും റെസ്‌റ്റോറന്റുകളിലും അകത്തിരുന്ന് ഭക്ഷണം കഴിക്കാനും അനുമതി നല്‍കിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com