ഇടുക്കി അണക്കെട്ടില്‍ ഒരടി കൂടി ജലനിരപ്പ് ഉയര്‍ന്നാല്‍ ബ്ലൂ അലര്‍ട്ട്; മഴ ശക്തം

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഒരടി കൂടി ഉയര്‍ന്നാല്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിക്കും
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കട്ടപ്പന: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഒരടി കൂടി ഉയര്‍ന്നാല്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിക്കും. 2387.59 അടി ആയാലാണ് ബ്ലൂ അലര്‍ട്ട് പ്രഖ്യാപിക്കുക. ബുധനാഴ്ചത്തെ ജലനിരപ്പ് 2386.24 അടിയാണ്.  

ദിവസവും ഒരടി വീതം അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നുണ്ട്. ബുധനാഴ്ച പദ്ധതി പ്രദേശത്ത് 22.4 മില്ലീമീറ്റര്‍ മഴ പെയ്തു. 2.564 ദശലക്ഷം ഘനമീറ്റര്‍ വെള്ളമാണ് ഒഴുകിയെത്തിയത്.

ആകെ സംഭരണശേഷിയുടെ 80 .81 ശതമാനമാണ് നിലവിലെ ജലനിരപ്പ്. കെഎസ്ഇബിയുടെ പുതിയ തീരുമാനമനുസരിച്ച് ജലനിരപ്പ് 2393.59 അടിയിലെത്തുമ്പോള്‍ ഓറഞ്ച് അലര്‍ട്ടും 2394.59 അടിയിലെത്തുമ്പോള്‍ റെഡ് അലര്‍ട്ടും പ്രഖ്യാപിക്കും.  2395.59 അടിയില്‍ കൂടുതല്‍ വെള്ളം സംഭരിക്കില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com