കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞു; സൗദിയിൽ മൂന്ന് മലയാളികൾ മരിച്ചു

കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു
കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞു; സൗദിയിൽ മൂന്ന് മലയാളികൾ മരിച്ചു

ദമാം :  സൗദി അറേബ്യയിൽ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു. മലപ്പുറം കുന്നുംപുറം സ്വദേശി മുഹമ്മദ് ഷഫീഖ് (22), വയനാട് സ്വദേശി അൻസിഫ് (22), കോഴിക്കോട് സ്വദേശി സനദ് (22) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ ദമാം ദഹ്റാൻ മാളിന് സമീപമായിരുന്നു അപകടം. 

ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. ദമാം ഇന്ത്യൻ സ്കൂളിലെ പൂർവവിദ്യാർഥികളായിരുന്നു മൂന്നുപേരും. മൃതദേഹങ്ങൾ ദമാം മെഡിക്കൽ കോംപ്ലക്സ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു. ഇവരുടെ കുടുംബാംഗങ്ങൾ സൗദിയിലുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com