ചിന്നം വിളിച്ച് അക്രമാസക്തരായി കാട്ടാനക്കൂട്ടം ചുറ്റിനും ; മണിക്കൂറുകളോളം കട്ടിലിനടിയില്‍ ഒളിച്ച് കര്‍ഷകന്‍ ; അവിശ്വസനീയമായ രക്ഷപ്പെടല്‍

ചിന്നം വിളിച്ച് അക്രമാസക്തരായി കാട്ടാനക്കൂട്ടം ചുറ്റിനും ; മണിക്കൂറുകളോളം കട്ടിലിനടിയില്‍ ഒളിച്ച് കര്‍ഷകന്‍ ; അവിശ്വസനീയമായ രക്ഷപ്പെടല്‍

മൂന്നാര്‍ : അക്രമാസക്തരായെത്തിയ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ നിന്നും യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. ഷെഡ് തകര്‍ത്ത് കാട്ടാനക്കൂട്ടം എത്തിയ കാട്ടാനകളുടെ മുന്നില്‍ നിന്നും മണിക്കൂറുകളോളം കട്ടിലിന്റെ അടിയില്‍ ഒളിച്ചിരുന്നാണ് കര്‍ഷകന്‍ രക്ഷപ്പെട്ടത്. 

വട്ടവട പഞ്ചായത്തിന്റെ അതിര്‍ത്തിയിലെ പഴത്തോട്ടം ഗ്രാമത്തിലാണ് സംഭവം. കര്‍ഷകനായ ജയിംസിനെ (46) ചൊവ്വാഴ്ച രാത്രിയാണ് കാട്ടാനക്കൂട്ടം ആക്രമിച്ചത്. നാട്ടുകാരെത്തി ആനകളെ ഓടിച്ച ശേഷം അടുത്തു ചെല്ലുമ്പോള്‍ വാരിയെല്ലുകള്‍ക്കും നട്ടെല്ലിനും പരുക്കേറ്റ് അബോധാവസ്ഥയിലായിരുന്നു ജയിംസ്. 

വീട്ടില്‍ നിന്ന് 3 കിലോമീറ്റര്‍ അകലെയുള്ള കൃഷിസ്ഥലത്തെ ഷെഡില്‍ വന്യമൃഗങ്ങള്‍ കൃഷി നശിപ്പിക്കാതിരിക്കാന്‍ കാവലിരിക്കുകയായിരുന്നു ജയിംസ്. പതിവുപോലെ ജയിംസ് തിരിച്ചുവരാതിരുന്നതോടെ പുലര്‍ച്ചെ അയല്‍വാസികളെയും കൂട്ടി ഭാര്യ ചന്ദ്രമേഖല കൃഷിയിടത്തില്‍ എത്തിയപ്പോഴാണ് തകര്‍ന്നുകിടക്കുന്ന ഷെഡും കാട്ടാനകളെയും കണ്ടത്.  

എല്ലാവരും ചേര്‍ന്ന് ശബ്ദം ഉണ്ടാക്കി ആനകളെ അകറ്റി.  കട്ടിലിന്റെ അടിയില്‍ നിന്ന് ജയിംസിനെ പുറത്തെടുത്ത് വട്ടവട പിഎച്ച്‌സിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് മൂന്നാര്‍ ടാറ്റാ ആശുപത്രിയിലേക്കു മാറ്റി. രാത്രി രണ്ടിന് വലിയ ശബ്ദത്തോടെ ഷെഡിന്റെ മേല്‍ക്കൂര ദേഹത്തേക്കു വീണു. ചുറ്റും കാണുന്നത് കാട്ടാനകളെയാണ്. 

ആറെണ്ണം കണ്‍മുന്നില്‍ വന്നുനിന്ന് ചിന്നം വിളിച്ചു. ഓടാന്‍ നോക്കിയെങ്കിലും ഓവര്‍കോട്ടിന്റെ പിറകില്‍ ആരോ പിടിച്ചു വലിക്കുന്നതുപോലെ തോന്നി. കോട്ട് ഊരിയെറിഞ്ഞ് ഒറ്റമറിച്ചിലില്‍ കട്ടിലിന്റെ അടിയിലേക്ക് ഊര്‍ന്നുകയറി. പിന്നീട് ഒന്നും ഓര്‍മയില്ല.' അത്ഭുതകരമായി രക്ഷപ്പെട്ടതിനെക്കുറിച്ച് ജെയിംസ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com