ഈ മാസത്തെ സൗജന്യ ഭക്ഷ്യധാന്യ കിറ്റുകൾ ഇന്നുമുതൽ ; ക്രമീകരണം ഇപ്രകാരം

സംസ്ഥാനത്തെ 88 ലക്ഷം കാർഡുടമകൾക്ക്‌ നാല്‌ മാസം(ഡിസംബർവരെ) റേഷൻ കട വഴിയാകും കിറ്റ്‌ നൽകുക
ഈ മാസത്തെ സൗജന്യ ഭക്ഷ്യധാന്യ കിറ്റുകൾ ഇന്നുമുതൽ ; ക്രമീകരണം ഇപ്രകാരം

തിരുവനന്തപുരം : കോവിഡ്  കാലത്തെ പ്രതിസന്ധി പരി​ഗണിച്ച്  സർക്കാർ പ്രഖ്യാപിച്ച സൗജന്യ ഭക്ഷ്യധാന്യ കിറ്റുകൾ ഇന്നുമുതൽ. ഈ മാസത്തെ ഭക്ഷ്യ കിറ്റുകളുടെ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും.ഏറ്റുമാനൂർ നന്ദാവനം ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ഭക്ഷ്യമന്ത്രി പി തിലോത്തമൻ അധ്യക്ഷനാകും.

സംസ്ഥാനത്തെ 88 ലക്ഷം കാർഡുടമകൾക്ക്‌ നാല്‌ മാസം(ഡിസംബർവരെ) റേഷൻ കട വഴിയാകും കിറ്റ്‌ നൽകുക. ഒരു കിലോ പഞ്ചസാര, ആട്ട, ഉപ്പ്, 750 ഗ്രാം കടല, ചെറുപയർ, 250 ഗ്രാം സാമ്പാർ പരിപ്പ്, അര ലിറ്റർ വെളിച്ചെണ്ണ, 100 ഗ്രാം മുളക്പൊടി എന്നിവയാണ് ഇക്കുറി നൽകുന്നത്‌‌. 

എഎവൈ കാർഡുടമകൾക്ക് വ്യാഴാഴ്‌ചമുതൽ 28 വരെയും 29, 30 തീയതികളിൽ മുൻഗണനാ വിഭാഗങ്ങളിലുള്ളവർക്കും കിറ്റ് ലഭിക്കും. കാർഡ് അവസാന നമ്പർ –- വിതരണ ദിവസം 0 – 24 . 1– 25. 2– 26.  3,4,5– 28. 6,7,8–  29 പിങ്ക് കാർഡ്‌ 0,1,2, –  30.  മഞ്ഞ കാർഡിലെ ബാക്കിയുള്ള ഗുണഭോക്താക്കൾക്കും 30 ന് നൽകും. ഒക്‌ടോബർ 15നകം  വിതരണം പൂർത്തിയാക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com