തലസ്ഥാനത്ത് സ്ഥിതി അതിരൂക്ഷം; ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ആയിരം കടന്നു; ജില്ല തിരിച്ചുള്ള കണക്ക്

തലസ്ഥാനത്ത് സ്ഥിതി അതിരൂക്ഷം; ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ആയിരം കടന്നു; ജില്ല തിരിച്ചുള്ള കണക്ക്
തലസ്ഥാനത്ത് സ്ഥിതി അതിരൂക്ഷം; ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ആയിരം കടന്നു; ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം: തലസ്ഥാനത്ത് കോവിഡ് രോ​ഗികളുടെ എണ്ണം ആദ്യമായി ആയിരം കടന്നു. ഇന്ന് 1050 പേർക്കാണ് തിരുവനന്തപുരത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 1024 പേർക്കും സമ്പർക്കത്തിലൂടെയാണ് രോ​ഗം ബാധിച്ചത്. സംസ്ഥാനത്ത് ഇന്ന് 7006 പേർക്കാണ് കോവി‍ഡ് സ്ഥിരീകരിച്ചത്. 21 പേർ മരിച്ചു.

മലപ്പുറം 826, എറണാകുളം 729, കോഴിക്കോട് 684, തൃശൂർ 594, കൊല്ലം 589, പാലക്കാട് 547, കണ്ണൂർ 435, ആലപ്പുഴ 414, കോട്ടയം 389, പത്തനംതിട്ട 329, കാസർക്കോട് 224, ഇടുക്കി 107, വയനാട് 89 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിൽ രോഗബാധ സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 68 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 177 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 6004 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 664 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ഇവ രണ്ടുംകൂടെ ആകെ 6668 സമ്പർക്ക രോഗികളാണുള്ളത്. 

തിരുവനന്തപുരം 1024, മലപ്പുറം 797, എറണാകുളം 702, കോഴിക്കോട് 669, തൃശൂർ 587, കൊല്ലം 571, പാലക്കാട് 531, കണ്ണൂർ 381, ആലപ്പുഴ 404, കോട്ടയം 382, പത്തനംതിട്ട 258, കാസർക്കോട് 196, ഇടുക്കി 81, വയനാട് 85 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com