നഗരത്തില്‍ മൊബൈല്‍ ടവറിന്റെ അടിയില്‍ ഒളിപ്പിച്ച നിലയില്‍ മലമ്പാമ്പിന്റെ നെയ്യ് ; പാമ്പിന്റെ ഇറച്ചി തേടി വനംവകുപ്പ്

മൂന്നു നില കെട്ടിടത്തിന്റെ മുകളിലെ ടവറിന്റെ അടിഭാഗത്തു ബക്കറ്റില്‍ ഒളിപ്പിച്ച നിലയിലായിരുന്നു
നഗരത്തില്‍ മൊബൈല്‍ ടവറിന്റെ അടിയില്‍ ഒളിപ്പിച്ച നിലയില്‍ മലമ്പാമ്പിന്റെ നെയ്യ് ; പാമ്പിന്റെ ഇറച്ചി തേടി വനംവകുപ്പ്

കൊച്ചി : കൊച്ചി നഗരത്തിലെ മൂന്നുനില കെട്ടിടത്തിന്റെ ടെറസില്‍ ഒളിപ്പിച്ച മലമ്പാമ്പിന്റെ നെയ്യ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി. ടെറസിലെ മൊബൈല്‍ ടവറിന്റെ അടിവശത്ത് ഒളിപ്പിച്ച മലമ്പാമ്പിന്റെ നെയ്യ്, അവശിഷ്ടങ്ങള്‍ എന്നിവയാണ് പിടികൂടിയത്. 

കാരണക്കോടം ഭാഗത്തു കെ എ ജോസഫിന്റെ മൂന്നു നില കെട്ടിടത്തിന്റെ മുകളിലെ ടവറിന്റെ അടിഭാഗത്തു ബക്കറ്റില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഇവ സൂക്ഷിച്ചിരുന്നത്. വനം വകുപ്പിന്റെ എറണാകുളം ഫ്‌ലയിങ് സ്‌ക്വാഡ്, പെരുമ്പാവൂര്‍ ഫ്‌ലയിങ് സ്‌ക്വാഡ്, മേയ്ക്കപ്പാല ഫോറസ്റ്റ് സ്‌റ്റേഷന്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്നു നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്. 

കെട്ടിട ഉടമയായ ജോസഫും സുഹൃത്തുക്കളും ഒളിവിലാണെന്നും, ഇവരെ പിടികൂടിയാല്‍ മാത്രമേ പാമ്പിന്റെ ഇറച്ചി അടക്കം എവിടെയാണെന്ന് കണ്ടെത്താന്‍ കഴിയൂ എന്നും വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. മലമ്പാമ്പിനെ കൊല്ലുന്നതും കൈവശം വയ്ക്കുന്നതും 7 വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com