മലയാറ്റൂർ പാറമട സ്ഫോടനം; മാനേജറടക്കം രണ്ട് പേർ പിടിയിൽ

മലയാറ്റൂർ പാറമട സ്ഫോടനം; മാനേജറടക്കം രണ്ട് പേർ പിടിയിൽ
അജേഷ്, രഞ്ജിത്​
അജേഷ്, രഞ്ജിത്​

കൊച്ചി: മലയാറ്റൂരിൽ പാറമടയ്ക്ക് സമീപത്തെ കെട്ടിടത്തിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് രണ്ട് പേർ അറസ്റ്റിൽ. ഇല്ലിത്തോട് പാറമടയ്ക്ക് സമീപത്തെ കെട്ടിടത്തിലാണ് സ്ഫോടനമുണ്ടായത്. പാറമടയുടെ മാനേജരിൽ ഒരാളായ നടുവട്ടം ഇട്ടുങ്ങപ്പടി രഞ്ജിത് (32), സ്ഫോടക വസ്തുക്കൾ സൂക്ഷിക്കുന്ന സ്ഥലത്തു നിന്നും ഇവ പാറമടകളിലേക്ക് എത്തിക്കുന്ന നടുവട്ടം ചെറുകുന്നത്ത് വീട്ടിൽ സന്ദീപ് എന്നു വിളിക്കുന്ന അജേഷ് (34) എന്നിവരാണ് പിടിയിലായത്. കാലടി പൊലീസാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്. 

കഴിഞ്ഞ തിങ്കളാഴ്ചയാണ് പാറമടയ്ക്കു സമീപമുള്ള വീട്ടിൽ സൂക്ഷിച്ച സ്‌ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ച് രണ്ട് പേർ മരിച്ചത്. തുടർന്ന് ജില്ലാ പൊലീസ് മേധാവി കെ കാർത്തിക് ഐപിഎസിന്റെ നിർദ്ദേശാനുസരണം പെരുമ്പാവൂർ ഡിവൈഎസ്പി കെ ബിജുമോന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തി വരികയാണ്.

കഴിഞ്ഞ ദിവസം കൊച്ചി റേഞ്ച് ഡിഐജി എസ് കാളിരാജ് മഹേഷ് കുമാർ, എസ്പികെ കാർത്തിക് എന്നിവർ പാറമടയും പരിസരവും സന്ദർശിച്ച് നിലവിലെ സാഹചര്യം വിലയിരുത്തിയിരുന്നു. അനധികൃതമായി പ്രവർത്തിക്കുന്ന പാറമടകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് എസ്പി പറഞ്ഞു. ഉന്നത ഉദ്യോഗസ്ഥർ പാറമടകളിൽ പരിശോധന തുടരുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com