കോഴിക്കോട് കൂടുതല്‍ നിയന്ത്രണം; പൊതുപരിപാടിയില്‍ അഞ്ചു പേര്‍, വിവാഹത്തിന് 50 പേരില്‍ കൂടുതല്‍ പാടില്ല, ഓഡിറ്റോറിയങ്ങള്‍ അടച്ചിടും

കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ വീണ്ടും നിയന്ത്രണങ്ങള്‍ കടുപ്പിച്ചു
കോഴിക്കോട് കൂടുതല്‍ നിയന്ത്രണം; പൊതുപരിപാടിയില്‍ അഞ്ചു പേര്‍, വിവാഹത്തിന് 50 പേരില്‍ കൂടുതല്‍ പാടില്ല, ഓഡിറ്റോറിയങ്ങള്‍ അടച്ചിടും

കോഴിക്കോട്: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ വീണ്ടും നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. പൊതുപരിപാടിയില്‍ അഞ്ചുപേരില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കരുതെന്നതടക്കം നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ജില്ലാ കലക്ടര്‍ ഉത്തരവിറക്കി.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അനുവദിക്കുന്നവരുടെ എണ്ണം 20 ആക്കി ചുരുക്കി. നേരത്തെ ഇതിന് ഇളവ് അനുവദിച്ചിരുന്നു. കൂടുതല്‍ ആളുകള്‍ക്ക് മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ നല്‍കിയ അനുമതിയാണ് പുതിയ സാഹചര്യത്തില്‍ വെട്ടിച്ചുരുക്കിയത്.വിവാഹച്ചടങ്ങുകളില്‍ 50 പേരില്‍ കൂടുതല്‍ പേര്‍ പങ്കെടുക്കരുതെന്നും ഉത്തരവില്‍ പറയുന്നു. നീന്തല്‍ കുളങ്ങള്‍, കളിസ്ഥലങ്ങള്‍, ഓഡിറ്റോറിയങ്ങള്‍ എന്നിവ അടച്ചിടാനും നിര്‍ദേശിച്ചിട്ടുണ്ട്.

കോഴിക്കോട് ജില്ലയില്‍ 24 മണിക്കൂറിനിടെ 956 പേര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. 917 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഇന്നലെ ഇത് 684 ആയിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കോഴിക്കോട് രോഗവ്യാപനം രൂക്ഷമാണ്. ഇത് കണക്കിലെടുത്താണ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com