നാടിന്റെ വികസനത്തിനായി രാഷ്ട്രീയത്തിന് അതീതമായി എല്ലാവരുമായി യോജിച്ച നേതാവ്; സിഎഫ് തോമസിനെ അനുസ്മരിച്ച് മുഖ്യമന്ത്രി

രാഷ്ട്രീയ പ്രവര്‍ത്തനത്തിലെന്ന പോലെ പെരുമാറ്റത്തിലും അദ്ദേഹം അങ്ങേയറ്റം മാന്യത പുലര്‍ത്തി
നാടിന്റെ വികസനത്തിനായി രാഷ്ട്രീയത്തിന് അതീതമായി എല്ലാവരുമായി യോജിച്ച നേതാവ്; സിഎഫ് തോമസിനെ അനുസ്മരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും എംഎല്‍എയുമായ സിഎഫ് തോമസിന്റെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിന്റെ വികസനത്തിന് വേണ്ടി രാഷ്ട്രീയത്തിന് അതീതമായി എല്ലാവരുമായും യോജിക്കാന്‍  തയാറായിരുന്നയാളാളായിരുന്നു സിഫ് തോമസെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊതുപ്രവര്‍ത്തനത്തില്‍ ധാര്‍മിക മൂല്യങ്ങള്‍ക്ക് അദ്ദേഹം വലിയ വില കല്‍പ്പിച്ചു.   കുറച്ചു കാലമായി രോഗബാധിതനായിരുന്ന  അദ്ദേഹം ആരോഗ്യ പ്രശ്‌നങ്ങളെ അവഗണിച്ച് പൊതുപ്രവര്‍ത്തനം തുടരുകയായിരുന്നു. പതിറ്റാണ്ടുകളായി സി.എഫുമായി അടുത്ത ബന്ധമുണ്ട്. രാഷ്ട്രീയ പ്രവര്‍ത്തനത്തിലെന്ന പോലെ പെരുമാറ്റത്തിലും അദ്ദേഹം അങ്ങേയറ്റം മാന്യത പുലര്‍ത്തി. നിര്യാണം മൂലം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും സുഹൃത്തുകള്‍ക്കുമുള്ള ദു:ഖത്തില്‍ പങ്കുചേരുന്നതായും മുഖ്യമന്ത്രി അനുശോചനക്കുറിപ്പില്‍ വ്യക്തമാക്കി. 

തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കവേ ഞായറാഴ്ച രാവിലെയാണ് സിഫ് തോമസിന്റെ മരണം. കുറച്ചുദിവസം മുന്‍പാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നേരത്തെ അര്‍ബുദ ചികിത്സയുമായി ബന്ധപ്പെട്ട് ആദ്യം വെല്ലൂരിലെ ആശുപത്രിയിലും പിന്നീട് കൊച്ചിയിലെ അമൃത ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. 1980 മുതല്‍ തുടര്‍ച്ചയായി ഒമ്പതുവട്ടം ചങ്ങാനാശ്ശേരി മണ്ഡലത്തെ നിയമസഭയില്‍ പ്രതിനിധീകരിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com