കണ്ണൂര്‍, കരിപ്പൂര്‍ വിമാനത്താവളങ്ങളില്‍ വന്‍ സ്വര്‍ണവേട്ട, കണ്ണൂരില്‍ 1172 ഗ്രാം സ്വര്‍ണം പിടികൂടി

അടിവസ്ത്രത്തിന് അകത്ത് ഒളിപ്പിച്ച നിലയിലാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്
കണ്ണൂര്‍, കരിപ്പൂര്‍ വിമാനത്താവളങ്ങളില്‍ വന്‍ സ്വര്‍ണവേട്ട, കണ്ണൂരില്‍ 1172 ഗ്രാം സ്വര്‍ണം പിടികൂടി

കോഴിക്കോട് : കണ്ണൂര്‍, കരിപ്പൂര്‍ വിമാനത്താവളങ്ങളില്‍ വന്‍ സ്വര്‍ണവേട്ട. കണ്ണൂരില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 1172 ഗ്രാം സ്വര്‍ണ മിശ്രിതമാണ് പിടികൂടിയത്. വിപണിയില്‍ 47.63 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണമാണ് പിടിച്ചത്. 

സ്വര്‍ണം കടത്താന്‍ ശ്രമിച്ച യാത്രക്കാരനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. അടിവസ്ത്രത്തിന് അകത്ത് ഒളിപ്പിച്ച നിലയിലാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. 

കരിപ്പൂരില്‍ എയര്‍ ഇന്റലിജന്‍സ് വിഭാം 250 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. 12 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണമാണ് പിടികൂടിയത്. ജിദ്ദയില്‍ നിന്നും വന്ന യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം പിടിച്ചത്. അയേണ്‍ ബോസ്‌കില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. യാത്രക്കാരനെ അറസ്റ്റ് ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com