പൊതുഗതാഗതം നിരോധിക്കണം, താലൂക്കുകള്‍ അടച്ചിടണം ; തിരുവനന്തപുരത്ത് ഗുരുതര സാഹചര്യമെന്ന് ജില്ലാ ഭരണകൂടം

നിലവില്‍ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളാണ് അടച്ചിടുന്നത്. ഇതു ഫലപ്രദമല്ല
പൊതുഗതാഗതം നിരോധിക്കണം, താലൂക്കുകള്‍ അടച്ചിടണം ; തിരുവനന്തപുരത്ത് ഗുരുതര സാഹചര്യമെന്ന് ജില്ലാ ഭരണകൂടം

തിരുവനന്തപുരം : കോവിഡ് രോഗവ്യാപനം രൂക്ഷമായ തിരുവനന്തപുരത്ത് ഗുരുതര സാഹചര്യമെന്ന് ജില്ലാ ഭരണകൂടം. ജില്ലയിലെ രണ്ട് താലൂക്കുകള്‍ അടച്ചിടണമെന്ന് ജില്ലാ ഭരണകൂടം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. തിരുവനന്തപുരം, നെയ്യാറ്റിന്‍കര താലൂക്കുകള്‍ അടച്ചിടാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. 

ജില്ലയിലെ ലോക്ഡൗണ്‍ ഇളവുകള്‍  പുനഃപരിശോധിക്കണമെന്നും നിര്‍ദേശം ഉണ്ട്. വിവാഹത്തിനും മരണ ചടങ്ങുകള്‍ക്കും 15 പേര്‍ മാത്രമെ പാടുള്ളൂ. ആള്‍ക്കൂട്ടങ്ങളും മത രാഷ്ട്രീയ ചടങ്ങുകളും പാടില്ലെന്നും ജില്ലാ ഭരണകൂടം നിര്‍ദേശം മുന്നോട്ടുവെച്ചു. 

തിരുവനന്തപുരത്ത് 10,000 ഓളം ആക്ടീവ് കേസുകളാണ് നിലവിലുള്ളത്. തിരുവനന്തപുരം താലൂക്കില്‍ മാത്രം 2924 ആക്ടീവ് കേസുകളും നെയ്യാറ്റിന്‍കര താലൂക്കില്‍ 1628 കേസുകളുമാണ് നിലവിലുള്ളത്. മൂന്നുമാസമായി വളരെ രൂക്ഷമായ തോതിലുള്ള രോഗവ്യാപനമാണ് ജില്ലയിലുള്ളതെന്ന് ജില്ലാ ഭരണകൂടം വിലയിരുത്തി. 

ജില്ലയില്‍ പൊതുഗതാഗതം നിരോധിക്കണം. ഉദ്ഘാടനകള്‍ ഒന്നും പാടില്ല. നിലവില്‍ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളാണ് അടച്ചിടുന്നത്. ഇതു ഫലപ്രദമല്ല. നിയന്ത്രണം വാര്‍ഡു തലത്തിലേക്ക് വ്യാപിപ്പിക്കണം. 65 നും മേല്‍ പ്രായമുള്ളവര്‍, 10 വയസ്സിന് താഴെയുള്ളവര്‍, ഗര്‍ഭിണികള്‍ എന്നിവരുടെ പുറത്തേക്കുള്ള സഞ്ചാരം നിരോധിക്കണം തുടങ്ങിയ നിര്‍ദേശങ്ങളാണ് ജില്ലാ കളക്ടര്‍ നവജ്യോത് ഖോസ അധ്യക്ഷയായിട്ടുള്ള ദുരന്ത നിവാരണ അതോറിട്ടി സര്‍ക്കാരിന് മുന്നില്‍ വെച്ചിട്ടുള്ള നിര്‍ദേശങ്ങള്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com