സംസ്ഥാനത്ത് ഇന്ന് 4,538  കോവിഡ് രോഗികള്‍; സമ്പര്‍ക്കത്തിലൂടെ 3,997 പേര്‍; മരണം 21

സംസ്ഥാനത്ത് ഇന്ന്   4,538  പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍
സംസ്ഥാനത്ത് ഇന്ന് 4,538  കോവിഡ് രോഗികള്‍; സമ്പര്‍ക്കത്തിലൂടെ 3,997 പേര്‍; മരണം 21

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4,538 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോവിഡ് അവലോകനയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുയായിരുന്നു.

ഇന്ന്  20 പേര്‍  മരിച്ചു. സമ്പര്‍ക്കത്തിലൂടെ 3,997 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതില്‍ ഉറവിടമറിയാത്ത കേസുകള്‍249ആണെന്നും  67 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം ബാധിച്ചതായു മുഖ്യമന്ത്രി പറഞ്ഞു.

വിലയിരുത്തൽ യോഗം നേരത്തേ ആയതിനാൽ ഇന്നത്തെ കണക്കു പൂർണമായി ലഭ്യമായിട്ടില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. രോഗവ്യാപനത്തിന്റെ തോത് നിർണയിക്കുന്ന മാനദണ്ഡങ്ങൾ പരിശോധിക്കുമ്പോൾ മുന്നിലായിരുന്നു. അതിന് ഇളക്കം വന്നു. 20 ദിവസം കൂടുമ്പോൾ രോഗികളുടെ എണ്ണം ഇരട്ടിക്കുന്നു. മരണ നിരക്ക് ദേശീയ ശരാശരിയേക്കാൾ കുറവാണ്. 0.4 %. രോഗികകളുടെ എണ്ണം വർധിച്ചതിനാനുപാതികമായി മരണപ്പെടുന്നവരുടെ എണ്ണവും വർധിച്ചു. ക്രമീകരണങ്ങൾ ശക്തമാക്കും. കുറഞ്ഞ ദിവസത്തിനിടെ വലിയ തോതിലുള്ള വർധനയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com