ക്ലര്‍ക്കിന് കോവിഡ് സ്ഥിരീകരിച്ചു, കൊല്ലം ആര്‍ടി ഓഫിസ് അടച്ചു

ക്ലര്‍ക്കിന് കോവിഡ് സ്ഥിരീകരിച്ചു, കൊല്ലം ആര്‍ടി ഓഫിസ് അടച്ചു
ക്ലര്‍ക്കിന് കോവിഡ് സ്ഥിരീകരിച്ചു, കൊല്ലം ആര്‍ടി ഓഫിസ് അടച്ചു

കൊല്ലം: ആര്‍ ടി ഓഫീസിലെ സീനിയര്‍ ക്ലര്‍ക്കിന് കോവിഡ് പോസിറ്റീവ് ആയതിനാല്‍ ആരോഗ്യ വകുപ്പിന്റെ നിദ്ദേശാനുസരണം അണുനശീകരണം നടത്തുന്നതിനായി ഓഫീസ് താത്കാലികമായി അടച്ചു. അണുനശീകരണത്തിന് ശേഷം നാളെ മുതല്‍ ഓഫീസ് തുറന്നു പ്രവര്‍ത്തിക്കുമെന്ന് ആര്‍ ടി ഒ ആര്‍ രാജീവ് അറിയിച്ചു.

ജില്ലയില്‍ ഇന്നലെ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ നേരിയ കുറവുണ്ടായി. 341 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. കൊല്ലം കോര്‍പ്പറേഷനില്‍ പള്ളിത്തോട്ടം, അയത്തില്‍ എന്നിവിടങ്ങളിലും കരുനാഗപ്പള്ളി, നീണ്ടകര പ്രദേശങ്ങളിലുമാണ് രോഗികള്‍ കൂടുതല്‍.  ഇതരസംസ്ഥാനത്ത്  നിന്നുമെത്തിയ ഒരാള്‍ക്കും സമ്പര്‍ക്കം വഴി 340 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

കൊല്ലം കോര്‍പ്പറേഷനില്‍ 143 പേര്‍ക്കാണ് രോഗബാധ. പള്ളിത്തോട്ടം23, അയത്തില്‍16, പുള്ളിക്കട9, ഇരവിപുരം, പുന്തലത്താഴം എന്നിവിടങ്ങളില്‍ ആറ് വീതവും തങ്കശ്ശേരി, വാടി ഭാഗങ്ങളില്‍ അഞ്ച് വീതവും ആശ്രാമം, കടപ്പാക്കട, തട്ടാമല, താമരക്കുളം, തെക്കേവിള എന്നിവിടങ്ങളില്‍ നാല് വീതവും  കാവനാട്, തിരുമുല്ലവാരം, മതിലില്‍, മാടന്‍നട, മുണ്ടയ്ക്കല്‍, ശക്തികുളങ്ങര ഭാഗങ്ങളില്‍ മൂന്ന് വീതവുമാണ് കോര്‍പ്പറേഷന്‍ പരിധിയിലെ രോഗികള്‍.

കരുനാഗപ്പള്ളി21, നീണ്ടകര16, തൃക്കരുവ11, മൈനാഗപ്പള്ളി10, കല്ലുവാതുക്കല്‍9, ചവറ8, ഉമ്മന്നൂര്‍, ശാസ്താംകോട്ട എന്നിവിടങ്ങളില്‍ ഏഴ് വീതവും കുളത്തൂപ്പുഴ, കൊട്ടാരക്കര, തൊടിയൂര്‍, പവിത്രേശ്വരം, പുനലൂര്‍, വിളക്കുടി, ശൂരനാട് ഭാഗങ്ങളില്‍ ആറ് വീതവും ആലപ്പാട്, തൃക്കോവില്‍വട്ടം, നെടുമ്പന, പരവൂര്‍ എന്നിവിടങ്ങളില്‍ നാല് വീതവും ആദിച്ചനല്ലൂര്‍, പത്തനാപുരം, പെരിനാട്, മയ്യനാട്, വെളിയം ഭാഗങ്ങളില്‍ മൂന്ന് വീതവുമാണ് രോഗികള്‍. ജില്ലയില്‍ ഇന്നലെ 182 പേര്‍  രോഗമുക്തി നേടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com