പുതുതായി 11 എണ്ണം കൂടി; ആകെ ഹോട്ട്‌സ്‌പോട്ടുകള്‍ 661

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,36,960 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.
പുതുതായി 11 എണ്ണം കൂടി; ആകെ ഹോട്ട്‌സ്‌പോട്ടുകള്‍ 661

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11 പുതിയ കോവിഡ് 19 ഹോട്ട് സ്‌പോട്ടുകള്‍ കൂടി ചേര്‍ത്തു. വയനാട് ജില്ലയിലെ പൊഴുതന (കണ്ടെയ്ന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 3, 5, 11), മാനന്തവാടി മുന്‍സിപ്പാലിറ്റി (24, 25, 26, 27), തരിയോട് (സബ് വാര്‍ഡ് 4, 8, 9, 12), എറണാകുളം ജില്ലയിലെ ഒക്കല്‍ (സബ് വാര്‍ഡ് 3), വേങ്ങൂര്‍ (സബ് വാര്‍ഡ് 10), തിരുവനന്തപുരം ജില്ലയിലെ ചെമ്മരുതി (സബ് വാര്‍ഡ് 3), തൃശൂര്‍ ജില്ലയിലെ തിരുവില്വാമല (സബ് വാര്‍ഡ് 10), കോഴിക്കോട് ജില്ലയിലെ പുറമേരി (10, 13, 14), കൊല്ലം ജില്ലയിലെ പരവൂര്‍ (25), പത്തനംതിട്ട ജില്ലയിലെ കോട്ടനാട് (11), ആലപ്പുഴ ജില്ലയിലെ ആല (10) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 10 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവില്‍ 661 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,36,960 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,08,258 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 28,702 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2906 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 52,755 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 28,62,094 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 2,03,323 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com