ആറുതവണ ചോദിച്ചിട്ടും നല്‍കിയില്ല ; പെരിയ ഇരട്ടക്കൊലയില്‍ കേസ് ഡയറി പിടിച്ചെടുക്കുമെന്ന് സിബിഐ ; ക്രൈംബ്രാഞ്ചിന് മുന്നറിയിപ്പ്

രേഖകള്‍ ആവശ്യപ്പെട്ട് കൊച്ചി സിജെഎം കോടതിയിലും സിബിഐ അപേക്ഷ നല്‍കിയിട്ടുണ്ട്
ആറുതവണ ചോദിച്ചിട്ടും നല്‍കിയില്ല ; പെരിയ ഇരട്ടക്കൊലയില്‍ കേസ് ഡയറി പിടിച്ചെടുക്കുമെന്ന് സിബിഐ ; ക്രൈംബ്രാഞ്ചിന് മുന്നറിയിപ്പ്

തിരുവനന്തപുരം: കാസര്‍കോട് പെരിയ ഇരട്ടക്കൊലക്കേസില്‍ നിലപാട് കടുപ്പിച്ച് സിബിഐ. കേസ് ഡയറി ഹാജരാക്കിയില്ലെങ്കില്‍ പിടിച്ചെടുക്കുമെന്ന് സിബിഐ ക്രൈംബ്രാഞ്ചിന് മുന്നറിയിപ്പ് നല്‍കി. സിആര്‍പിസി 91 പ്രകാരമാണ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് സിബിഐ നോട്ടീസ് നല്‍കിയത്. 

ഇത് ഏഴാമത്തെ പ്രാവശ്യമാണ് കേസില്‍ സിബിഐ നോട്ടീസ് നല്‍കുന്നത്. നേരത്തെ ആറുതവണ നോട്ടീസ് നല്‍കിയിട്ടും കേസ് ഡയറിയും മറ്റു രേഖകളും നല്‍കാത്തതിനെ തുടര്‍ന്നാണ് സിബിഐ കടുത്ത നിലപാടിന് മുതിര്‍ന്നത്. സിആര്‍പിസി 91 പ്രകാരം സംസ്ഥാന ഏജന്‍സിക്ക് സിബിഐ നോട്ടീസ് നല്‍കുന്നത് അപൂര്‍വമാണ്. 

രേഖകള്‍ ആവശ്യപ്പെട്ട് കൊച്ചി സിജെഎം കോടതിയിലും സിബിഐ അപേക്ഷ നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ചയാണ് സിബിഐ കോടതിയില്‍ അപേക്ഷ നല്‍കിയത്. അതേസമയം, സുപ്രീംകോടതിയുടെ അന്തിമ വിധി വന്നിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ വാദം. 

2019 ഫിബ്രവരി 17നായിരുന്നു കാസര്‍കോട്ട് കല്യോട്ട് വെച്ച് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തുന്നത്. കേസില്‍ ലോക്കല്‍ കമ്മിറ്റി നേതാവ് പീതാംബരന്‍ അടക്കമുള്ള സിപിഎം പ്രവര്‍ത്തകരാണ് പ്രതികള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com