ഓടിയാൽ വീട്ടിലെത്തി പിടികൂടുമെന്ന്  ഭീഷണി, ഭയന്നുവിറച്ച പെൺകുട്ടികൾ ഓടിയത് അരകിലോമീറ്ററിലേറെ ; മൂന്നു യുവാക്കൾ അറസ്റ്റിൽ

ട്യൂഷൻ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ പെൺകുട്ടികളെയാണ് യുവാക്കൾ പിന്തുടർന്ന് ശല്യം ചെയ്തത്
ഓടിയാൽ വീട്ടിലെത്തി പിടികൂടുമെന്ന്  ഭീഷണി, ഭയന്നുവിറച്ച പെൺകുട്ടികൾ ഓടിയത് അരകിലോമീറ്ററിലേറെ ; മൂന്നു യുവാക്കൾ അറസ്റ്റിൽ

തൊടുപുഴ :  ട്യൂഷൻ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന പെൺകുട്ടികളെ പിന്തുടർന്ന് ആക്രമിക്കാൻ ശ്രമിച്ച മൂന്നു യുവാക്കൾ പിടിയിൽ. ഇടുക്കി മരിയാപുരത്താണ് സംഭവം. തങ്കമണി സ്വദേശികളായ കൂട്ടപ്ലാക്കൽ ജസ്ബിൻ (32), തകടിയേൽ നിതിൻ (29), പാണ്ടിപ്പാറ സ്വദേശി വള്ളിപറമ്പിൽ മാത്യു (26) എന്നിവരാണ് പിടിയിലായത്.

ഞായറാഴ്ച വൈകീട്ട്  മരിയാപുരം മില്ലുംപടിക്ക് സമീപം സംസ്ഥാനപാതയിലൂടെ ട്യൂഷൻ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ രണ്ട് പെൺകുട്ടികളെയാണ് മദ്യലഹരിയിൽ യുവാക്കൾ പിന്തുടർന്ന് ശല്യം ചെയ്തത്. തുടർന്ന് ഇവർ ഓടി റോഡിന്റെ മറുവശത്തുകൂടി നടക്കാൻ ശ്രമിച്ചപ്പോൾ ഓടരുതെന്നും വീട്ടിലെത്തിയാലും പിടികൂടുമെന്ന്  ഭീഷണിപ്പെടുത്തി. 

ഭയന്ന പെണ്‍കുട്ടികൾ വിജനമായ സ്ഥലമായിരുന്നതിനാൽ അര കിലോമീറ്ററോളം ഓടി ഒരു വീട്ടിൽ അഭയം തേടുകയായിരുന്നു. ആശുപത്രിയിൽ പോകാനാണെന്ന വ്യാജേന സുഹൃത്തിന്റെ കാർ എടുത്തുകൊണ്ടാണ് യുവാക്കള്‍ പെണ്‍കുട്ടികളെ പിന്‍തുടര്‍ന്നത്.  ഇവർ ഉപയോഗിച്ച വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. യുവാക്കളെ കോടതിയിൽ ഹാജരാക്കി. പ്രതികള്‍ക്കെതിരെ പോക്സോ നിയമപ്രകാരവും കേസ് എടുത്തിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com